Purgatory to Heaven - September 2018

"ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു പകരമായി എത്ര ആത്മാക്കള്‍ക്ക് നീ വിടുതല്‍ നല്‍കും?" വിശുദ്ധ ജെര്‍ത്രൂദ് കര്‍ത്താവിനോട് ചോദിച്ചപ്പോള്‍

സ്വന്തം ലേഖകന്‍ 16-09-2017 - Saturday

“അവന്‍ പറഞ്ഞു: എന്നോടു കൂടെ വന്ന് കര്‍ത്താവിനോടുള്ള എന്റെ ഭക്തിയുടെ തീവ്രത കാണുക. അങ്ങനെ അവര്‍ യാത്ര തുടര്‍ന്നു” (2 രാജാക്കന്‍മാര്‍ 10:16).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 16

ഒരിക്കല്‍ വിശുദ്ധ ജെര്‍ത്രൂദ് കര്‍ത്താവിനോടു ചോദിച്ചു: “അല്ലയോ കര്‍ത്താവേ ഞങ്ങളുടെ ഓരോരുത്തരുടേയും പ്രാര്‍ത്ഥനകളുടെ പ്രത്യുത്തരമായി എത്ര ആത്മാക്കള്‍ക്ക് നിന്റെ കാരുണ്യത്താല്‍ നീ വിടുതല്‍ നല്‍കും?” കര്‍ത്താവിന്റെ മറുപടി ഇപ്രകാരമായിരുന്നു: “നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയുടെ ഭക്തിക്കും തീവ്രതക്കും അനുസൃതമായി ഒട്ടും കൂടുതലോ കുറവോ ഇല്ലാത്ത രീതിയില്‍ ഞാന്‍ ആത്മാക്കള്‍ക്ക്‌ മോചനം നല്‍കും.”

വിചിന്തനം:

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസീ-ദാസന്‍മാര്‍ക്ക്‌ വേണ്ടി ആവേശത്തോടും തീവ്രതയോടും കൂടി പ്രാര്‍ത്ഥിക്കുക. ഒപ്പം നമ്മുടെ പ്രാര്‍ത്ഥനകള്‍ അവരുടെ പ്രാര്‍ത്ഥനയോട് ചേര്‍ത്തു ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായി സമര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »