Purgatory to Heaven - January 2018

ശുദ്ധീകരണ സ്ഥലം- ദൈവം നിശബ്ദതയിൽ നടത്തുന്ന പ്രവര്‍ത്തനം

സ്വന്തം ലേഖകന്‍ 03-01-2018 - Wednesday

“കര്‍ത്താവിന്റെ രക്ഷയെ ശാന്തമായി കാത്തിരിക്കുന്നത് ഉത്തമം” (വിലാപങ്ങള്‍ 3:26).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി- 3

“അനവധിയായ പീഡനങ്ങള്‍ സഹിച്ചുകൊണ്ടു ആത്മാവ് ശുദ്ധീകരണ സ്ഥലത്ത് കൂടി കടന്ന് പോകുന്നു. ദൈവത്തിന്റെ ഗുണഗണങ്ങള്‍ ഉണര്‍ന്ന്, ആത്മാവിന്റെയുള്ളിലെ ഇരുട്ടുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നു. അവസാനം, ദൈവീക ശക്തിയുടെ തീനാളം ആത്മാവിനെ ശുദ്ധീകരിക്കുന്നതില്‍ വിജയിക്കുന്നു. അത് ആത്മാവിനെ പരിവര്‍ത്തനം ചെയ്യുന്നതിനൊപ്പം, അതിനെ പോഷിപ്പിക്കുകയും, മഹത്വപ്പെടുത്തുകയും, സന്തോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് ദൈവത്തിന്റെ മഹത്തായ ഒരു പ്രവര്‍ത്തിയാണ്.

ശുദ്ധീകരണ സ്ഥലത്തെ പ്രവര്‍ത്തനം ദൈവം നിശബ്ദതയിലാണ് നടത്തുന്നത്. അത് സൃഷ്ടികളുടെ നിശബ്ദതയില്‍, സത്യത്തിന്റെ നിശബ്ദതയില്‍, പരിപൂര്‍ണ്ണ വിശ്വാസത്തിന്റെ നിശബ്ദതയില്‍ നടത്തപ്പെടുന്നു. ഈ നിശബ്ദതകളില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് നമുക്ക് ഒരു നിമിഷം ധ്യാനിക്കാം. നമുക്ക് ദൈവത്തെ ശരിക്കും അറിയാമെങ്കില്‍ ഒന്നിനും നമ്മെ ബുദ്ധിമുട്ടിക്കുന്നതിന് സാധ്യമല്ല. തങ്ങളുടെ വിധിദിവസം പരിശുദ്ധ ആത്മാക്കള്‍ക്ക് അഭൌമികമായ ഒരു തിളക്കം ലഭിക്കുന്നു, ഇത് ദൈവത്തില്‍ നിന്നാണെന്ന് അവര്‍ക്കറിയാം. ഇപ്രകാരമുള്ള യോജിച്ച വിധത്തില്‍ വിശ്വസിക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ നാമും അനുഗ്രഹീതരാകും”.

(കുരിശിന്റെ വിശുദ്ധ ജോണ്‍).

എന്താണ് ശുദ്ധീകരണസ്ഥലമെന്ന് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിചിന്തനം:

നമ്മില്‍ നടത്തേണ്ട ശുദ്ധീകരണത്തെ പറ്റി നിശബ്ദതയില്‍ ആത്മശോധന ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »