Purgatory to Heaven. - October 2025

ദിവ്യബലിയുടെ ഫലപ്രദായകത്വം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു ലഭിക്കുന്നത് എപ്രകാരം? വി. തോമസ് അക്വീനാസിന്റെ വാക്കുകൾ

സ്വന്തം ലേഖകന്‍ 24-10-2023 - Tuesday

"എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും" (യോഹ 6:54)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഒക്ടോബര്‍ 24

"ഒരൊറ്റ ദിവ്യബലിക്ക് എല്ലാ സഹനങ്ങളിലും നിന്ന് ആത്മാവിനെ വിമോചിപ്പിക്കുവാൻ കഴിയുമെങ്കിലും, അതിന്റെ ഫലം 'ആർക്കുവേണ്ടി' അർപ്പിക്കപ്പെടുന്നുവോ അവർക്കും 'ആര് അർപ്പിക്കുന്നുവോ' അവർക്കും പരിമിതമായ തോതിൽ മാത്രമേ ലഭിക്കുകയുള്ളൂ; കാരണം ദിവ്യബലിയുടെ ഫലപ്രദായകത്വം അവർക്കു ലഭിക്കുന്നത് അവരുടെ ഭക്തിതീക്ഷ്ണതയുടെ അളവനുസരിച്ചത്രേ. ശുദ്ധീകരാത്മാക്കളെ സംബന്ധിച്ചാണെങ്കിൽ, അവരുടെ ഭക്തിതീക്ഷ്ണതയുടെ അളവ്, മരണസമയത്ത് അവർക്കുണ്ടായിരുന്ന മാനസികസ്ഥിതിയെ ആശ്രയിച്ചിരിക്കും."

(വി. തോമസ് അക്വീനാസ്, S.Th III a,q.79,a.5)

വിചിന്തനം:

ഓരോ ദിവ്യബലിയിലും കഴിയുന്നത്ര ഒരുക്കത്തോടെ പങ്കെടുക്കുവാൻ തീരുമാനമെടുക്കാം. ദിവ്യബലിയുടെ ഫലപ്രദായകത്വം എത്ര വലുതാണെന്ന് വരും തലമുറക്ക് പഠിപ്പിച്ചു കൊടുക്കാൻ ഒരിക്കലും മടികാണിക്കരുത്.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.