News - 2025
സിറിയയില്‍ കുര്‍ദ് സൈന്യം ക്രൈസ്തവരെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നു; ആര്‍ച്ച് ബിഷപ്പ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖകന്‍ 23-09-2016 - Friday
ഹസാകെ: ക്രൈസ്തവര്‍ക്കു നേരെ സിറിയയില്‍ കുര്‍ദ് സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണെന്ന് കത്തോലിക്ക ബിഷപ്പിന്റെ വെളിപ്പെടുത്തല്‍. സിറിയന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ് ജാക്വസ് ബെഹ്നാന്‍ ഹിന്‍ഡോയാണ് കുര്‍ദ് സൈന്യത്തിന്റെ നടപടികള്‍ മൂലം ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയാണെന്ന് 'ഏജന്‍സിയ ഫിഡെസ്' എന്ന മാധ്യമത്തോട് തുറന്ന്‍ പറഞ്ഞത്.
വടക്കു കിഴക്കന്‍ സിറിയയിലെ ഹസാകെ എന്ന നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള ആക്രമണം കുര്‍ദ് സൈന്യം നടത്തുന്നത്. സിറിയയില്‍ ക്രൈസ്തവര്‍ ശേഷിക്കുന്ന ചുരുക്കം സ്ഥലങ്ങളിലൊന്നാണ് ഹസാകെ.
സിറിയയുടെ ഔദ്യോഗിക സൈന്യവും കുര്‍ദ് സൈന്യവും തമ്മില്‍ ഹസാകെയും പരിസരപ്രദേശങ്ങളും പിടിച്ചെടുക്കുവാനുള്ള പോരാട്ടം ശക്തമാണ്. നഗരത്തില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ ശ്രമിക്കുന്ന കുര്‍ദ് സൈന്യം ക്രൈസ്തവരെ ലക്ഷ്യം വച്ചാണ് ഇപ്പോള്‍ ആക്രമണം നടത്തുന്നത്. ആര്‍ച്ച് ബിഷപ്പ് ജാക്വസ് ബെഹ്നാന്‍ താമസിക്കുന്നത് ഇതേ സ്ഥലത്താണ്. ബിഷപ്പിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.
"ആറു ക്രൈസ്തവ ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഹസാകെ, ജസീറ എന്നീ സ്ഥലങ്ങളിലാണ് കുര്‍ദുകള്‍ തങ്ങളുടെ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ നേരെ വെടിവെയ്പ്പുണ്ടായിരിന്നു. ജനല്‍ തകര്‍ത്ത് വെടിയുണ്ടകള്‍ മുറിക്കുള്ളിലേക്ക് വന്നു. ദൈവകൃപയാലാണ് അതില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടത്. പ്രദേശത്തു നിന്നും ക്രൈസ്തവരെ തുടച്ചു നീക്കുന്നതിനാണ് കുര്‍ദുകള്‍ ഇത്തരം ആക്രമണം നടത്തുന്നത്. ജിഹാദി തീവ്രവാദികളാണ് ആക്രമണം നടത്തുന്നതെന്ന് പറയുവാന്‍ കഴിയില്ല. കാരണം അവരുടെ ശക്തികേന്ദ്രം ഇവിടെ നിന്നും ഇരുപതു കിലോമീറ്റര്‍ ദൂരെ മാറിയാണ്". ആര്‍ച്ച് ബിഷപ്പ് ജാക്വസ് ബെഹ്നാന്‍ ഹിന്‍ഡോ ഏജന്‍സിയ ഫിഡെസിനോട് പറഞ്ഞു.
ഇറാഖും സിറിയയും ഉള്‍പ്പെടുന്ന തങ്ങളുടെ സ്വാധീന മേഖലയില്‍ സ്വതന്ത്രമായ രാജ്യം സ്ഥാപിക്കണമെന്ന ലക്ഷ്യത്തിനു വേണ്ടി പോരാടുന്ന വിഭാഗമാണ് കുര്‍ദുകള്‍. ഇവര്‍ക്ക് പ്രത്യേക സൈനീക വിഭാഗം തന്നെ നിലവിലുണ്ട്. സിറിയന്‍ സര്‍ക്കാരിന്റെ സൈന്യവും കുര്‍ദുകളും തമ്മില്‍ പലസ്ഥലങ്ങളിലും ഏറ്റുമുട്ടല്‍ ശക്തമാണ്. ഐഎസ് തീവ്രവാദികളും കുര്‍ദുകളോട് പോരാടുന്നുണ്ട്. ആയുധമോ, സഖ്യമോ ഇല്ലാത്ത ക്രൈസ്തവരാണ് മൂന്നു ഭാഗത്തു നിന്നും വരുന്ന ആക്രമണത്തിനു ഇരയാകുന്നത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക