Editor's Pick

അമേരിക്കൻ കോണ്‍ഗ്രസ്സിൽ ക്രിസ്തുവിന്റെ സഭയുടെ ശബ്ദം മുഴങ്ങിയപ്പോൾ : ഫ്രാൻസിസ് മാർപാപ്പായുടെ അമേരിക്കൻ കോണ്‍ഗ്രസ്സിലെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം.

അഗസ്റ്റസ് സേവ്യർ 01-10-2015 - Thursday

Mr. വൈസ് പ്രസിഡന്റ് , Mr. സ്പീക്കർ , ബഹുമാനപ്പെട്ട സഭാംഗങ്ങളെ, സുഹൃത്തുക്കളെ,

“The land of the free and the home of the brave” എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹത്തായ ഈ രാജ്യത്തിന്റെ കോൺഗ്രസ് പൊതുസഭയിൽ പ്രസംഗിക്കാൻ ക്ഷണിച്ചതിന് ഞാൻ ആദ്യമേ നന്ദി പറയട്ടെ.

ഞാനും ഈ മഹത്തായ ഭൂഖണ്ഡത്തിന്റെ ഒരു പുത്രനായതു കൊണ്ടാകാം എനിക്ക് ഈ പരിഗണന ലഭിച്ചത്. ഈ ഭൂഖണ്ഡത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ഈ ഭൂഖണ്ഡത്തോട് നമുക്ക് പൊതുവായ കുറെ ഉത്തരവാദിത്വങ്ങളുമുണ്ട്.

ഓരോ രാജ്യത്തിന്റെയും മകനോ മകളോ ആയിക്കൊള്ളട്ടെ, അവർക്ക് വ്യക്തിപരമായും സാമൂഹ്യപരമായും ഉത്തരവാദിത്വങ്ങള്യണ്ട്.

കോൺഗ്രസ് അംഗങ്ങൾ എന്ന നിലയ്ക്ക് നിങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം നിയമനിർമ്മാണത്തിലൂടെ ഈ രാജ്യത്തെ വളരുവാൻ സഹായിക്കുക എന്നതാണ്.

ഈ രാജ്യത്തെ ജനങ്ങളുടെ മുഖമാണ്, പ്രതിനിധികളാണ്, നിങ്ങൾ സഭാംഗങ്ങള്‍.

ഈ രാജ്യത്തെ ജനങ്ങളുടെ അന്തസ്സ് ഉയർത്തി പിടിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. അതിന് അക്ഷീണമായ പ്രവർത്തനം നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായി കൊണ്ടേയിരിക്കണം.രാഷ്ട്രീയത്തിന്റെ ഉദ്ദേശം തന്നെ അതാണല്ലോ.

സമൂഹത്തിലെ അംഗങ്ങളുടെ വളർച്ചയ്ക്കുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുക എന്നതാണ് ഒരു രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഉദ്ദേശം. സമൂഹത്തിലെ ദുർബല വിഭാഗത്തളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പിൻബലം പ്രത്യേകിച്ച് ആവശ്യമാണ്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് നിയമനിർമ്മാണങ്ങൾ നടത്തപ്പെടുന്നത്. ആ ഉത്തരവാദിത്വമുള്ള ജോലിയാണ് നിങ്ങളെ തെരഞ്ഞെടുത്തവർ നിങ്ങളെ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നത്.

നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ജോലിയുടെ പ്രകൃതം മോശയുടെ രണ്ട് വശങ്ങളെ ഓർമിപ്പിക്കുന്നു. ഒന്ന്- ഇസ്രയേലിന്റെ കുലപതിയും നിയമ ദാതാവുമായ മോശ നീതിപൂർവ്വകമായ നിയമത്തിനു വേണ്ടിയുള്ള ജനങ്ങളുടെ അഭിലാക്ഷത്തിന്റെ പ്രതീകമാണ്.

രണ്ടാമത്തേത്, മോശയുടെ രൂപം നമ്മെ നേരിട്ട് ദൈവത്തിലേക്കെത്തിക്കുന്നു. അതു വഴി മനുഷ്യ മാഹാത്മ്യത്തിലേക്കും .

നിങ്ങളുടെ ജോലിയുടെ ഒരു സമന്വയം മോശയിൽ നമുക്ക് കാണാം. ദൈവത്തിന്റെ പ്രതിരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യനെ നിയമങ്ങളിലൂടെ സംരക്ഷിക്കുക.

ഇന്ന് ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ 'യുണൈറ്റഡ് സ്റ്റേറ്റ്സിലെ' മുഴുവൻ ജനങ്ങളോടുമാണ് സംസാരിക്കുന്നത്.

അവരുടെ പ്രതിനിധികളോട് സംസാരിക്കുന്നതിലൂടെ ആയിരക്കണക്കിനായ സ്ത്രീ പുരുഷന്മാരോടാണ് ഞാൻ സംസാരിക്കുന്നത്. സത്യസന്ധമായ ജോലി ചെയ്ത്, അന്നന്നത്തെ അപ്പം വീട്ടിൽ കൊണ്ടുവരാൻ യത്നിക്കുന്നവർ; കുടുംബത്തിന്റെ നല്ല ഭാവിക്കു വേണ്ടി പണം സ്വരൂപിച്ചു വെക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നവർ; നികുതി കൊടുത്ത് തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് ചിന്തിക്കുന്നവരല്ല അവർ. അവരവരുടെ ലളിതമായ മാർഗ്ഗങ്ങളിലൂടെ സമൂഹ്യ ജീവിതത്തെ താങ്ങി നിറുത്തുന്നവരാണവർ.

സ്വന്തം പ്രവർത്തനത്തിലൂടെ അവർ രാജ്യത്തിന്റെ അഖണ്ഡത നിലനിറുത്തുന്നു. അർഹിക്കുന്നവർക്ക് സഹായമരുളാനുള്ള പ്രസ്ഥാനങ്ങൾ അവരാൽ സൃഷ്ടിക്കപ്പെടുന്നു.

അനുഭവങ്ങളിലൂടെ വിവേകത്തിലെത്തി ചേർന്നിരിക്കുന്ന മുതിർന്നവരോടും ഞാൻ ഈ വേദിയിൽ വെച്ച് സംസാരിക്കുകയാണ്.

സന്നദ്ധ സേവനത്തിലൂടെ സാമുഹ്യ സേവനം ചെയ്യുന്നവരാണവർ. അവർ പലരും വിരമിച്ചവരാണ്. പക്ഷേ അവരും രാജ്യനിർമ്മിതിയിൽ സഹായിക്കുന്നവരാണ്.

കുടുംബത്തിന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന യുവജനങ്ങളോടും ഞാൻ ഇവിടെ സംഭാഷണത്തിലേർപ്പെടുകയാണ്. മുതിർന്നവരുടെ അപക്വമായ തീരുമാനങ്ങൾ മൂലം പ്രതിസന്ധികളിൽ അകപ്പെടുന്ന ചെറുപ്പക്കാരെയും ഞാൻ ഈ സംഭാഷണത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

നിങ്ങളോരോരുത്തരോടും സംഭാഷണം ചെയ്യാൻ ഞാൻ ആഗ്രഹക്കുന്നു. നിങ്ങളുടെ രാജ്യത്തിന്റെ ചരിത്രപരമായ ഓർമ്മയിലൂടെ നിങ്ങളോട് സംവദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

പ്രശസ്തരായ ചില അമേരിക്കകാരുടെ വാർഷികം ആചരിക്കപ്പെടുന്ന ഈ വർഷം തന്നെ നിങ്ങളുടെ രാജ്യം സന്ദർശിക്കാൻ എനിക്ക് ഇടയായിരിക്കുന്നു.

ചരിത്രപരമായ സങ്കീർണ്ണതകളും, മാനുഷീക ബലഹീനത എന്ന യാഥാർത്ഥ്യവും ഉണ്ടെങ്കിൽ തന്നെയും, ഈ മഹദ് വ്യക്തികൾ കഠിനാദ്ധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും ചിലപ്പോൾ ജീവൻ തന്നെ ത്യജിച്ചു കൊണ്ട് - രാഷ്ട്ര നിർമ്മാണത്തിന് ശ്രമിച്ചവരാണ്.

അവർ ഓരോരുത്തരും അമേരിക്കൻ ജനതയുടെ അത്മാവിൽ അടിസ്ഥാന മൂല്യങ്ങൾ രൂപപ്പെടുത്തിയവരാണ്. ഒരു ജനതയുടെ ആത്മാവിൽ ഈ അടിസ്ഥാന മൂല്യങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ഏത് നിർണ്ണായക ഘട്ടവും ധീരതയോടെയും ആത്മബലത്തോടെയും തരണം ചെയ്യാൻ കഴിയും. ഈ സ്ത്രീ പുരുഷന്മാർ യാഥാർത്ഥ്യത്തിന്റെ വ്യാഖ്യാനത്തിനായി പുതിയ വഴികൾ തുറന്നു തന്നവരാണ്. അവരുടെ ഓർമ്മ ആചരിക്കുന്നതിലൂടെ ഈ പ്രശ്ന സങ്കീർണ്ണമായ ലോകത്തിൽ നമുക്ക് വേണ്ടി അവർ രൂപപ്പെടുത്തിയ സാംസ്കാരിക പൈതൃകത്തി'ൽ നിന്നും പ്ര.ചോദനം ഉൾക്കൊള്ളുകയാണ് നാം ചെയ്യുന്നത്.

പ്രശസ്തരായ നാലു അമേരിക്കക്കാരാണ് എന്റെ മനസ്സിൽ ഉള്ളത്. എബ്രഹാം ലിംങ്കൺ, മാർട്ടിൻ ലൂതർ കിംഗ്, ഡൊറോത്തി ഡെ, തോമസ് മെർട്ടൻ എന്നിവരാണ് അവർ. ഈ രാജ്യത്തിന്റെ സ്വാതന്ത്രത്തിന്റെ കാവൽഭടനായ എബ്രാഹം ലിങ്കൺ വധിക്കപ്പെട്ടിട്ട് നൂറ്റി അമ്പതു വർഷം തികയുകയാണ്. എല്ലാവർക്കുംസ്വാതന്ത്ര്യമുളള ഒരു ഭാവിയുടെ നിർമ്മാണത്തിനായി , സ്നേഹത്തിലും സഹകരണത്തിലും അടിസ്ഥാനമിട്ട പ്രവർത്തനം ആവശ്യമാണ്.

ലോകത്തിൽ ഇന്നു നിലനിൽക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ അസ്വസ്ഥതകൾ നമ്മുടെ മനശ്ശാന്തി നശിപ്പിച്ചു കൊണ്ടിരിക്കയാണ്.

ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ പോലും വെറുപ്പും വിദ്വേഷവും വളർത്തി കൊണ്ട് ലോകമെങ്ങും സംഘട്ടനങ്ങൾ നടക്കുകയാണ്. വ്യക്തിഗത മതഭ്രാന്തും ആശയപരമായ അതിതീവ്രവാദവും എല്ലാ മതങ്ങളിലും കാണുവാൻ കഴിയും.

മതസ്വാതന്ത്യം, ബൗദ്ദീക സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യം എന്നിവയ്ക്കൊന്നും ഹാനി തട്ടാതെ മതത്തിന്റെ പേരിലും ആശയത്തിന്റെ പേരിലുമൊക്കെയുള്ള അക്രമങ്ങളെ ചെറുക്കാൻ അതീവ ജാഗ്രത ആവശ്യമാണ്.

മറ്റൊരു പ്രലോഭനത്തിൽ നിന്നും നാം മുക്തരായിരിക്കേണ്ടതുണ്ട്. അതായത്, എല്ലാം നന്മയും തിന്മയുമായി മാത്രം കാണുന്ന- അല്ലെങ്കിൽ, പാപികളും പുണ്യാളന്മാരും മാത്രം അടങ്ങുന്ന ഒരു ലഘു വർഗ്ഗീകരണം.

ചോര ഒലിപ്പികുന്ന മുറിവുകളുമായി നമ്മുടെ സഹോദരങ്ങൾ പാലായനം ചെയ്യുന്ന സമകാലീന ലോകം മനുഷ്യരെ ഈ രണ്ടു തട്ടുകളിൽ കാണുവാനാണ് ശ്രമിക്കുന്നത്. പുറത്തുള്ള ശത്രുവിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുമ്പോൾ തന്നെ അകത്തുള്ള ശത്രുവിനെ നമ്മൾ ഊട്ടി വളർത്തുകയാണ് ചെയ്യുന്നത്. ഭീകരരുടെയും കൊലപാതകിയുടെയും വിദ്വേഷവും അക്രമവും അനുകരിക്കുന്നതിലൂടെ നാം അവരെപ്പോലെ ആവുകയാണ്. ഒരു ജനത എന്ന നിലയ്ക് നിങ്ങൾ ആ സ്ഥിതിവിശേഷം തിരസ്കരിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ പ്രതികരണം സമാധാനത്തിലും നീതിയിലും അടിസ്ഥാനം ഇട്ടത് ആവണം.

ഇപ്പോഴത്തെ സാമ്പത്തികവും രാഷ്ട്രീയവും ആയ പ്രശ്നങ്ങളുടെ പരിഹാരത്തിന് ധൈര്യവും വിവേകവും ആവശ്യമുണ്ട്. വികസിത രാജ്യങ്ങളിൽ പോലും ന്യായ രഹിത സംഭവങ്ങൾ ധാരാളമാണ്. ജനവിഭാവങ്ങൾക്കും വ്യക്തികൾക്കും സുരക്ഷ ഒരുക്കുക, തെറ്റുകൾ തിരുത്തുക, വിശ്വാസം പുനസ്ഥാപിക്കുക എന്നിവയ്ക്കെല്ലാമുള്ള പ്രവർത്തനങ്ങളിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും വഴിയിലൂടെ പൊതുവായ നന്മയ്ക്കു വേണ്ടി നാം മുന്നേറേണ്ടിയിരിക്കുന്നു.

അമേരിക്കൻ ചരിത്രത്തിൽ ഉടനീളം കാണാവുന്ന സഹകരണം എന്ന ആശയം ഇന്നത്തെ വെല്ലുവിളികൾ നേരിടുമ്പോൾ നമുക്കു തുണയായിരിക്കും. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ സങ്കീർണ്ണതയും ഗൗരവാവസ്ഥയും നമ്മുടെ എല്ലാ കഴിവുകളും ഒരുമിപ്പിച്ച് ഒരു പ്രശ്ന പരിഹാരത്തിന് ശ്രമിക്കുവാൻ നമ്മെ ബാധ്യസ്ഥരാക്കുന്നു. അമേരിക്കൻ സമൂഹത്തെ ശക്തിപ്പെടുത്താനായി വിവിധ മതവിഭാഗങ്ങൾ ചെയ്തിട്ടുള്ള സംഭാവനകൾ ശ്രദ്ധേയമാണ് വിശ്വാസത്തിന്റെ ശബ്ദം എന്നത്തേയും പോലെ ഇന്നും കേൾക്കുന്നുണ്ട് എന്നുള്ളതു് ശുഭോദർക്കമാണ് . അത് സാഹോദര്യത്തിന്റെ ശബ്ദമാണ് , സ്നേഹത്തിന്റെ ശബ്ദമാണ് . ആ ശബ്ദം വ്യക്തികളുടെയും സമൂഹങ്ങളുടെയും നന്മ പുറത്തു കൊണ്ടുവരുന്നു. എന്നുള്ളത്

കടുത്ത അന്യായങ്ങളിൽ അടിസ്ഥാനമിട്ട പുതിയതരം അടിമത്വത്തെ നീർവീര്യമാക്കുവാൻ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹകരണം ആവശ്യമാണ്. ആ അന്യായങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ പുതിയ സമൂഹ്യ പ്രതിബദ്ധതയും പുതിയ നിയമ നിർമ്മാണങ്ങളും ആവശ്യമാണ്.

ഈ സമയം ഞാൻ അമേരിക്കയുടെ രാഷ്ട്രിയ ചരിത്രം ഓർമിക്കുകയാണ്.ഇവിടെ ജനാധിപത്യം ജനങ്ങളുടെ മനസ്സിൽ അടിസ്ഥാനമിട്ടിരിക്കുന്ന ഒരവസ്ഥയാണ്. എല്ലാ രാഷ്ട്രീയ പ്രവർത്തനവും വ്യക്തിയുടെ നൻമയ്ക്ക് ഉതകുന്നതായിരിക്കണം.വ്യക്തിയുടെ അന്തസ്സിന് ചേർന്നതായിരിക്കണം.

"ഈ സത്യങ്ങൾ സുതാര്യം എന്നു ഞങ്ങൾ വിശ്വസിക്കുന്നു ,അതായത് എല്ലാ മനുഷ്യരും തുല്യരാണ്, എല്ലാ മനുഷ്യർക്കും ദൈവം അനിഷേധ്യമായ ചില അവകാശങ്ങൾ കൊടുത്തിരിക്കന്നു. ജീവിതം, സ്വാതന്ത്ര്യം , സന്തോഷത്തിനു വേണ്ടിയുള്ള അന്വേഷണം എന്നിവ ദൈവ കല്പിതമായ അവകാശങ്ങളാണ്. (Declaration of Independence, 4 July 1776)

രാഷ്ട്രീയം മനുഷ്യസേവനത്തിനു വേണ്ടിയുള്ളതാണെങ്കിൽ അത് ഒരിക്കലും സമ്പത്തിന്റെ അടിമയായിരിക്കരുത് . രാഷ്ട്രീയം നമുക്ക് സത്യസന്ധമായി ജീവിക്കുവാനുള്ള അവകാശത്തിന്റെ ശക്തമായ ആവിഷ്കരണശാലയാണ്, ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ പ്രദാനം ചെയ്യലാണ്. സങ്കുചിതമായ താൽപര്യങ്ങൾ ത്യജിച്ചു കൊണ്ട് പൊതുവായ സാമൂഹ്യ ജീവിതവും താൽപര്യങ്ങളും നന്മയും സമാധാനവും എല്ലാം പങ്കു വയ്ക്കുക എന്നതാണ് രാഷ്ട്രീയം. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അറിഞ്ഞു കൊണ്ടു തന്നെ നിങ്ങൾ ആ മാർഗ്ഗം തിരഞ്ഞെട്ടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ആഫ്രിക്കൻ അമേരിക്കക്കാരുടെ പൂർണ്ണമായ പൗരാവകാശങ്ങളും രാഷ്ട്രിയ അവകാശങ്ങളും നേടി എടുക്കുക എന്ന സ്വപ്നം യാഥാർത്യമാക്കാൻ അമ്പതു വർഷങ്ങൾക്കു മുമ്പ് മാർട്ടിൻ ലൂഥർ കിംഗ് , സെൽമയിൽ നിന്നും മോൺട്ഗോമറിയിലേക്ക് നടത്തിയ യാത്ര ഞാൻ ഓർമിക്കുന്നു. ആ സ്വപ്നം നമുക്കെല്ലാം എന്നും പ്രചോദനമായിരിക്കും.

അമേരിക്ക ഇപ്പോഴും ധാരാളം പേർക്ക് സ്വപ്നങ്ങളുടെ നാടാണ് എന്നുള്ളത് നമുക്ക് സന്തോഷം നൽകുന്നു. സ്വപ്നങ്ങൾ പ്രവർത്തിയിലേക്ക് നയിക്കുന്നു . സ്വപ്നങ്ങൾ സമർപ്പണത്തിലേക്കും പങ്കുചേരലിലേക്കും നയിക്കുന്നു. ഒരു ജനതയുടെ ആത്മാവിഷ്കാരത്തിനുള്ള ആഗ്രഹമാണ് ആ ജനതയുടെ സ്വപ്നങ്ങൾ.

കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളായി അന്യദേശങ്ങളിൽ നിന്നും ദശലക്ഷകണക്കിനായി ജനങ്ങൾ അവരുടെ സ്വപ്ന സാക്ഷാൽക്കാരത്തിനായി ഈ രാജ്യത്ത് എത്തിച്ചേരുന്നു . ഞാനും ഈ ഭൂഖണ്ഡത്തിന്റെ ഒരു എളിയ സന്തതിയാണ് എന്ന് പറയുകയുണ്ടായല്ലോ . ഈ ഭൂഖണ്ഡത്തിലെ ജനതയായ നമുക്ക് വിദേശികളെ ഭയമില്ല. കാരണം നമ്മളെല്ലാം ഈ രാജ്യത്ത് ഒരു കാലത്ത് വിദേശികളായിരുന്നു. നിങ്ങളെപ്പോലെ തന്നെ ഞാനും കുടിയേറ്റ കുടുംബത്തിലെ അംഗമാണ്.

ഏറെ ദുഖകരമായ ഒരു കാര്യം, നമുക്ക് മുമ്പേ ഇവിടെ ഉണ്ടായിരുന്നവരുടെ അവകാശങ്ങൾ പരിപാലിക്കപെട്ടില്ല എന്നുള്ളതാണ്. ആ ജനവിഭാഗങ്ങൾക്കും, ആ രാഷ്ട്രങ്ങൾക്കും അമേരിക്കൻ ജനാധിപത്യത്തിന്റെ അഭിവാദനങ്ങൾ അർപ്പിക്കട്ടെ. ആദ്യകാലത്തെ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ബന്ധപ്പെടൽ രക്തരൂക്ഷിതമായിരുന്നു.

പക്ഷെ വർത്തമാനകാല സ്ഥിതിയെ കഴിഞ്ഞു പോയ ഒരു കാലഘട്ടം കൊണ്ട് വിധിക്കാൻ പാടില്ല. നമ്മുടെ ഭൂഘണ്ഡത്തിലേക്ക് പുതിയ ആളുകൾ കടന്നു വരുമ്പോൾ ചരിത്രത്തിൽ നമുക്കണ്ടാകുന്ന പിഴവുകൾ ആവർത്തിക്കാൻ ഇടവരരുത്.

സത്യസന്ധമായി ജീവിക്കാൻ നമ്മൾ പ്രതിജ്ഞ എടുക്കണം . നമ്മുടെ അയൽക്കാരിൽ നിന്നും മുഖം തിരിക്കാതെ ജീവിക്കുവാൻ നമുക്ക് യുവതലമുറയെ പരിശീലിപ്പിക്കാം.

രാഷ്ട്ര നിർമ്മാണത്തിന് പരസ്പര സഹവർത്തിത്വം ആവശ്യമാണ്. മനസ്സിലുള്ള ശത്രുതാ മനോഭാവം മാറ്റേണ്ടതുണ്ട്. നമുക്ക് ഇതിനെല്ലാം കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിന് സമാനമായ ഒരു അഭയാർത്ഥി പ്രശ്നത്തിന് ലോകം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. വലിയ വെല്ലുവിളികൾ നമ്മുടെ മുമ്പിലുണ്ട്.കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.

ഈ ഭൂഖണ്ഡത്തിൽ തന്നെ അല്പം കൂടി നല്ല ജീവിതം സ്വപ്നം കണ്ട് അനവധി ആളുകൾ വടക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുന്നുണ്ട്. നമ്മുടെ കുട്ടികൾക്കും നമ്മൾ സ്നേഹം നിറഞ്ഞ നന്മയല്ലെ ആഗ്രഹിക്കുന്നത്?

കുടിയേറ്റത്തിന്റെ വൈപുല്യം കണ്ട് നമ്മൾ ശങ്കിച്ചു നിൽക്കേണ്ടതില്ല. അവരുടെ ദൈന്യത മനസ്സിലാക്കി, അവരുടെ കഥകൾ ശ്രവിച്ച്, ക ഴിയുന്ന വിധത്തിൽ അവർക്ക് നന്മ നേരുക. മനുഷ്യത്വപരമായി, നീതിപൂർവ്വം സഹോദരരോടെന്നപ്പോലെ അവരോട് പെരുമാറുക.

ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നത്തെ ഒഴിവാക്കുക എന്ന സ്വാർത്ഥ പ്രലോഭനം നാം ഒഴിവാക്കണം. ഈ സുവർണ്ണനിയമം നമ്മൾ ഓർമ്മിച്ചാൽ മാത്രം മതി : "നിങ്ങളോട് ചെയ്യാനാഗ്രഹിക്കുന്നത് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുക." (Mt. 7:12)

ഈ നിയമം നമുക്ക് വ്യക്തമായ ഒരു മാർഗ്ഗ നിർദ്ദേശം നൽകുന്നു. മറ്റുള്ളവർ നമ്മോട് ഏതു വിധത്തിലുള്ള സ്നേഹവും പരിഗണനയും കാണിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതേ പരിഗണനയും സ്നേഹവും നാം മറ്റുള്ളവർക്കും കൊടുക്കണം.

നമ്മൾ സ്വയം ആഗ്രഹിക്കുന്ന സാധ്യതകൾ മറ്റുള്ളവർക്ക് വേണ്ടിയും നമുക്ക് ആഗ്രഹിക്കാം. നാം സഹായിക്കപെടണം എന്ന് ആഗ്രഹിക്കുന്നത് പോലെ നമുക്ക് മറ്റുള്ളവരെ സഹായിക്കാം.

ചുരുക്കി പറഞ്ഞാൽ നമുക് സുരക്ഷ വേണമെങ്കിൽ നമ്മുടെ കഴിവനുസരിച്ച് നാം മറ്റുള്ളവർക്ക് സുരക്ഷ കൊടുക്കുക. ജീവിതം വേണമെങ്കിൻ ജീവിതം കൊടുക്കുക. അവസരങ്ങൾ വേണമെങ്കിൽ അവസരങ്ങൾ കൊടുക്കുക.

നമ്മൾ മറ്റുള്ളവരെ അളക്കാനുപയോഗിക്കുന്ന അളവുകോൽ തന്നെ കാലം നമ്മളെ അളക്കാൻ ഉപയോഗിക്കും. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും മനുഷ്യ ജീവിതത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ആ സുവർണ്ണനിയമം നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഈ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നതുകൊണ്ടാണ് ലോകത്ത് നിന്നും വധശിക്ഷ ഒഴിവാക്കണം എന്ന് തുടക്കം മുതൽ ഞാൻ മറ്റു പല മഹദ് വൃക്തികളോടൊപ്പം വാദിച്ചു പോരുന്നത്.

ജീവൻ പവിത്രമാണ്. ദൈവ സൃഷ്ടിയായ മനുഷ്യജീവന്റെ അന്തസ്സ് അലംഘനീയമാണ്. കുറ്റം ചെയ്തവരെ പുനരധിവസിപ്പിക്കുന്നതു കൊണ്ട് സമൂഹത്തിന് നന്മയേ ഉണ്ടാകു.

ഈ രാജ്യത്തെ എന്റെ സഹോദര ബിഷപ്പുമാർ വധ ശിക്ഷ നിറുത്തലാക്കണം എന്ന് ആവശ്യപ്പെടുന്നത് എനിക്ക് ഏറെ സന്തോഷം നൽകുന്നു. ഞാൻ അവരെ പൂർണ്ണമനസ്സോടെ പിന്താങ്ങുന്നു. നീതിയുക്തമായ ശിക്ഷ പ്രത്യാശയ്ക്ക് സാധ്യതയുള്ളതായിരിക്കണം.അത് പുനരധിവാസത്തിലേക്ക് നയിക്കുകയും വേണം.

ഈ അവസരത്തിൽ 'Catholic Worker Movement'- ന്റെ സ്ഥാപകയായ ഡൊറോത്തി ഡേ എന്ന ദൈവ ദാസിയെ പറ്റി ഞാൻ ഓർമ്മിക്കുകയാണ്. അവരുടെ സാമൂഹ്യ പ്രതിബദ്ധത നീതിക്കുവേണ്ടിയുള്ള സമർപ്പണം, അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രവർത്തനം, എല്ലാം സുവിശേഷത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള പ്രവർത്തികളാണ് വിശ്വാസത്തിന്റെ വഴികളാണ്. വിശുദ്ധരുടെ മാതൃകകളാണ്.

ഈ കാര്യങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എന്തെല്ലാം നേട്ടങ്ങളുണ്ടായിരിക്കുന്നു. കൊടും ദാരിദ്ര്യത്തിൽ കഴിയുന്ന മനുഷ്യരെ സഹായിക്കാനായി വളരെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നെ പോലെ നിങ്ങൾക്കും അറിയാം ഇനിയും വളരെയധികം ചെയ്തു തീർക്കാനുണ്ട് എന്ന്. സാമ്പത്തീക ബുദ്ധിമുട്ടുകൾക്കും മറ്റു വിധ സംഘർഷങ്ങൾക്കും ഇടയിൽ ലോകത്തോടുള്ള പ്രതിബദ്ധത നാം മറക്കരുത്. ഒപ്പം തന്നെ, നമ്മുടെയിടയ്ക്ക് ദാരിദ്ര്യത്തിന്റെ ദൂഷിത വലയത്തിൽ കിടന്നുഴലുന്ന സഹോദരരെ നാം മറക്കരുത് . അവർക്ക് പ്രത്യാശയ്ക്കുള്ള അവസരം ഒരുക്കേണതുണ്ട്. ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെ ഒരു ബഹുമുഖ മുന്നേറ്റം ആവശ്യമാണ്. പ്രത്യേകിച്ച് പട്ടിണിയുടെ അടിസ്ഥാന കാരണങ്ങൾക്കെതിരെയുള്ള മുന്നേറ്റം.

അനവധി അമേരിക്കക്കാർ ഈ പ്രശ്ന പരിഹാരത്തിനായി ചരിത്രപരമായി ശ്രമിച്ചിട്ടുണ്ട്. ഇപ്പോളും ശ്രമിക്കുന്നുണ്ട്.

പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളിൽ പ്രധാനം ധനത്തിന്റെ നിർമ്മാണവും വിതരണവുമാണ്. പ്രകൃതി വിഭവങ്ങളുടെ ശരിയായ ഉപയോഗം, ശാസ്ത്രത്തിന്റെ ശരിയായ പ്രയോഗം, സംരംഭകത്വ സന്നദ്ധത എന്നിവയാണ് ആധുനീകമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഒരു സമ്പത് വ്യവസ്ഥയുടെ ഘടകങ്ങൾ.

വ്യവസായം ഒരു കുലീനമായ തൊഴിലാണ്, അത് ധനം സൃഷ്ടിക്കുകയും ലോക പുരോഗതിക്ക് പാതയൊരുക്കുകയും ചെയ്യുന്നു. വ്യവസായം അത് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് തൊഴിൽ സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ പൊതുവേയുള്ള സമ്പൽ സമൃദ്ധിക്ക് കാരണമാകുന്നു. (Laudato Si’ )

പൊതുവായ സമ്പൽ സമൃദ്ധി ലോകത്തിന് മുഴുവനുമായുള്ളതാണ്.ഇത് പ്രസ്തുത ചാക്രിക ലേഖനത്തിൽ എടുത്തു പറഞ്ഞിട്ടുള്ളതാണ്.

"എല്ലാവരെയും ഉൾപ്പെടുത്തിയുള്ള ഒരു സംഭാഷണം നമുക്കാവശ്യമാണ്. കാരണം നമ്മൾ അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും. അതിന്റെ മാനുഷീക കാരണങ്ങളും പൊതുവിലുള്ളതാണ് (ibid., 14)

Laudato Si - യീൽ ഒരു പുതിയ ചുവട് വെയ്പ്പിന് വേണ്ട ധൈര്യത്തെപറ്റിയും ഉത്തരവാദിത്വത്തെ പറ്റിയും ഞാൻ എഴുതിയിട്ടുണ്ട്. (ibid., 61) മനുഷ്യ പ്രവർത്തനത്തിൽ നിന്നും സംഭവിക്കുന്ന പരിസ്ഥിതി നാശംതടയാൻ ശ്രമിക്കണമെന്നും ഞാൻ അതിൽ സൂചിപ്പിച്ചിരിക്കുന്നു.

നമുക്ക് ഒരു മാറ്റം വരുത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിനും ഈ സഭയ്ക്കും ലോക പരിസ്ഥിതി പ്രശ്നങ്ങളിൽ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു.

പരിപാലനത്തിന്റെ ഒരു സംസ്കാരത്തിനായി പുതിയ പദ്ധതികളും തന്ത്രങ്ങളുമായി നമുക്ക് മുന്നേറാം! (ibid,231) "ദാരിദ്ര്യത്തിനെതിരെ സംയോജിതമായ ഒരു നീക്കം, ജീവിതത്തിൽ നിന്നും ഒഴിവാക്കപ്പെട്ടവരെ ജീവിതധാരയിലേക്ക് തിരികെ കൊണ്ടുവരൽ, പ്രകൃതിയെ സംരക്ഷിക്കൽ: (ibid,139) ശാസ്ത്രത്തെ നയിക്കാനും നിയന്ത്രിക്കാനുമുള സ്വാതന്ത്ര്യം. (ibid,112) മനുഷ്യ ശക്തിയുടെ വികസനവും നിയന്ത്രണവും കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം (ibid,78) മനുഷ്യത്വപരമായ സാമൂഹ്യ പ്രതിബദ്ധതയുള്ള സേവന മാർഗ്ഗത്തിലേക്ക് ശാസ്ത്രത്തെ നയിക്കാൻ (ibid,112)

വരും വർഷങ്ങളിൽ അമേരിക്കയുടെ പ്രമുഖ വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനങ്ങൾ ഈ പറഞ്ഞ കാര്യങ്ങളിൽ വൻ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.

ഒരു നൂറ്റാണ്ട് മുമ്പ് 'അനാവശ്യമായ കൂട്ടക്കൊല' എന്ന് ബെനഡിക്ട് XV - മൻ മാർപാപ്പ വിളിച്ച ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ പ്രമുഖനായ മറ്റൊരു അമേരിക്കക്കാരൻ ജനിച്ചു.. സിസ്റ്റേർ ഷ്യൻ സന്യാസി തോമസ് മെർട്ടൻ. അദ്ദേഹം ആത്മകഥയിൽ ഇങ്ങനെ എഴുതുന്നു. "ഞാൻ ഈ ലോകത്തിലേക്ക് വന്നു. സ്വതന്ത്രനായി. ദൈവത്തിന്റെ പ്രതിരൂപത്തിൽ, എന്നിട്ടും ഞാൻ ഈ ലോകത്തിൽ എന്റെ സ്വന്തം സ്വാർത്ഥതയുടെയും അക്രമണത്തിന്റെയും തടവുകാരനായി ജീവിക്കുന്നു.ഈ ലോകം ഒരു നരകത്തിന്റെ ചിത്രമാണ് നൽകുന്നത്.

എന്നെ പോലെയുള്ള ആളുകൾ നിറഞ്ഞയിടം. ദൈവസ്നേഹികൾ; എന്നിട്ടും ദൈവത്തെ ദ്വഷിക്കുന്നവത്തെ ദ്വഷിക്കുന്നവർ: അദ്ദേഹത്തെ സ്നേഹിക്നിച്ചവർ. ആത്മ വിരുദ്ധ നിലപാടുകളും ഭയങ്ങളും മനസ്സിലേറ്റി പീഠനമേൽക്കുന്നവർ..

എല്ലാത്തിനുമുപരിയായി മെർട്ടൻ പ്രാർത്ഥനയുടെ ആളായിരുന്നു. അക്കാലത്തെ ഉറച്ച വിശ്വാസങ്ങളെ ചോദ്യം ചെയ്ത ഒരു ചിന്തകനായിരുന്നു. ആത്മാക്കൾക്കും സഭയ്ക്കുമായി പുതിയ ചക്രവാളങ്ങൾ തുറന്നു തന്നയാളായിരുന്നു. സംഭാഷണങ്ങളിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചയാളാണ് അദ്ദേഹം.ജനതകൾ തമ്മിലും മതങ്ങൾ തമ്മിലും സമാധാനം സ്ഥാപിക്കാൻ ശ്രമിച്ചയാൾ.

മനുഷ്യർക്കിടയിൽ വിശ്വാസത്തിന്റെ പാലം തീർത്ത് സമൂഹത്തെ സഹായിക്കേണ്ടത് എന്റെ കടമയാണ്. ശാതുക്കളായി തുടരുന്ന രാജ്യങ്ങൾ തമ്മിൽ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് പുതിയ അവസരങ്ങൾ തുറക്കുന്നു. ഈ അവസരങ്ങൾ വിനിയോഗിയ്ക്കാൻ ധൈര്യവും വിശ്വാസവും ആവശ്യമാണ്.ഒരു നല്ല രാഷ്ട്രീയ നേതാവ് പ്രായോഗിക ബുദ്ധിയോടെ അവസരങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്ര ദമാക്കി മാറ്റും. ഒരു നല്ല രാഷ്ട്രീയ നേതാവ് സ്ഥാനമാനങ്ങൾക്കു വേണ്ടി ശ്രമിക്കുകയല്ല, പ്രത്യുത നടപടിക്രമങ്ങൾ തുടങ്ങി വയ്ക്കുകയാണ് ചെയ്യുന്നത്. (cf. Evangelii Gaudium Evangelii Gaudium, 222-223)

സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും വഴി തിരഞ്ഞെടുക്കുന്നതോടെ ലോകത്തിൽ ഇന്നു നടക്കുന്ന പല സായുധസംഘട്ടനങ്ങളും അവസാനിപ്പിക്കുവാൻ കഴിയും. ഇവിടെ നാം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്.സമൂഹത്തേയും വ്യക്തികളെയും നശിപ്പിക്കാനൊരുങ്ങുന്നവർക്ക് മാരകായുധങ്ങൾ വിൽക്കുന്നതെന്തിന്? ഖേദകരമായ ഉത്തരമാണ് അതിനുള്ളത് - ആ വ്യാപാരം പണത്തിനു വേണ്ടി മാത്രമുള്ളതാണ്. നിഷ്കളങ്ക മനുഷ്യരുടെ രക്തത്തിൽ കുതിർന്ന പണം. കുറ്റകരമായ നമ്മുടെ നിശ്ശബ്ദത അവസാനിപ്പിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. ആയുധ വ്യാപാരം അവസാനിപ്പിക്കനായി നാം ശബ്ദമുയർത്തേണ്ടിയിരിക്കുന്നു.എന്നുള്ളത്

ഈ രാജ്യത്തെ നാലു വ്യക്തികൾ 'മൂന്നു പുത്രന്മാരും ഒരു പുത്രിയും'- ലിങ്കൺ: സ്വാതന്ത്ര്യം, മാർട്ടിൻ ലൂതർ കിങ്ങ്: അനേകത്വത്തിലെ സ്വാതന്ത്ര്യം, അനേകത്വത്തിൽ ഉൾപ്പെടുത്തൽ, ഡൊറോത്തി ഡെ: സാമൂഹ്യനീതിയും വ്യക്തിസ്വാതന്ത്ര്യവും, തോമസ് മെർട്ടൻ: സംഭാഷണത്തിലൂടെ സമാധാനം ദൈവത്തോട് പ്രതിബദ്ധത ._ അമേരിക്കൻ ജനതയുടെ നാലു പ്രതിനിധികൾ..

ഫിലഡെൽഫിയയിൽ നടക്കുന്ന ലോക കുടുംബ സമ്മേളനത്തിൽ പങ്കെടുക്കുന്നതോടെ എന്റെ ഈ രാജ്യത്തെ സന്ദർശനം പൂർത്തിയാവുകയാണ്.. കുടുംബം എന്നത് എന്റെ ഈ സന്ദർശന ഘട്ടത്തിലെ ഇഷ്ടപ്പെട്ട ആവർത്തന വിഷയമാണ്. ,ഈ രാജ്യത്തിന്റെ നിർമ്മിതിയിൽ കുടുംബത്തിനുള്ള പങ്ക് എത്ര മഹത്തരമാണ്! കുടുംബം നമ്മുടെ പൂർണ്ണ പിന്തുണയും പ്രോൽസാഹനവും അർഹിക്കുന്നു. പക്ഷേ, അകമെ നിന്നും പുറമേ നിന്നും ഭീഷിണികൾ നേരിട്ടു കൊണ്ടിരിക്കുന്ന കുടുംബത്തിന്റെ സുരക്ഷയിൽ എനിക്ക് ഉത്കണ്ടയുണ്ട്. അടിസ്ഥാന ബന്ധങ്ങൾ വരെ ചോദ്യം ചെയ്യപ്പെടുകയാണ്. കുടുംബ ജീവിതത്തിന്റെ പ്രാധാന്യവും ഭംഗിയും വീണ്ടും വീണ്ടും ഞാൻ ഓർമ്മപ്പെടുത്തട്ടെ.

ഏതു പ്രശ്നം ഉണ്ടായാലും അത് ഏറ്റവും കൂടുതൽ ബാധിക്കുന്ന കുടുബത്തിലെ ചെറുപ്പക്കാരെ പറ്റി ഓർക്കുമ്പോൾ ഞാൻ കൂടുതൽ അസ്വസ്ഥനാണ്. തീർച്ചയായും ധാരാളം യുവജനങ്ങൾക്ക് സുവർണ്ണാവസരങ്ങൾ ലഭിക്കുന്നുണ്ട് എന്നത് ശുഭോദർക്കമാണ്. പക്ഷേ ഒട്ടനവധി പേർ ലക്ഷ്യമില്ലാതെ അക്രമണത്തിന്റെ,നിരാശയുടെ, പ്രത്യാശാ രഹിതമായ ലോകത്ത് തുടരുന്നു. അവരുടെ പ്രശ്നങ്ങൾ നമ്മുടെയും പ്രശ്നങ്ങളാണ്. ആ പ്രശ്നങ്ങൾ നമ്മൾ അഭീമുഖീകരിക്കേണ്ടിയിരിക്കുന്നു.

ചർച്ച ചെയ്ത് പ്രശ്നങ്ങൾ അനന്തമായി നീട്ടികൊണ്ടു പോകുന്നതിനു പകരം അവയ്ക്ക് സത്വര പരിഹാരം കാണാൻ നമ്മൾ ശ്രമിക്കണം.

പ്രശ്നങ്ങളെ ലഘുവൽക്കരിച്ചു കൊണ്ടുള്ള സമീപനങ്ങൾ ഗുണം ചെയ്യുകയില്ല. ഭാവി കുടുംബ ബന്ധങ്ങൾക്ക് അനുയോജ്യമായിരിക്കില്ല എന്നും അതിനാൽ യുവജനങ്ങളെ കുടുംബബന്ധങ്ങളിലേക്ക് നയിക്കേണ്ടതില്ല എന്നുമൊക്കെയുള്ള നിലപാടുകൾ ബന്ധങ്ങൾ തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു.

ലിങ്കനെ പോലുള്ള വ്യക്തികൾ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ളപ്പോൾ ഒരു രാജ്യം മഹത്തരമാകുന്നു: മാർട്ടിൻ ലൂഥർ കിങ്ങിനെ പോലുള്ള വ്യക്തികൾ പൗരാവകാശങ്ങൾ സ്വപ്നം കാണാനും അവ നേടിയെടുക്കാനും നേതൃത്വം നൽകുന്ന രാജ്യം മഹത്തരമാകുന്നു. അടിച്ചമർത്തപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ ഡോറോത്തി ഡേയെ പോലുള്ളവർ ശബ്ദമുയർത്താനുള്ള രാജ്യം മഹത്തായ ഒരു രാജ്യമാണ്. സംഭാഷണത്തിലൂടെ സമാധാനത്തിലേക്കുള്ള വഴി തെളിയിക്കാൻ ശ്രമിക്കുന്ന തോമസ് മെർട്ടനെ പോലുള്ളവരുടെ രാജ്യം മഹത്തായ ഒന്നാണ്.

ഈ വാക്കുകളിലൂടെ ഞാൻ നിങ്ങളുടെ രാജ്യത്തിന്റെേ മഹത്തായ സാംസ്ക്കാരിക പാരമ്പര്യവും അമേരിക്കൻ ജനതയുടെ ആത്മീയതയും വരച്ചുകാട്ടാനാണ് ശ്രമിച്ചത്. ഈ ആത്മീയത വളർന്നു വികസിക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു.ചെറുപ്പക്കാർക്ക് സ്വപനങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള അവസരങ്ങൾ ഈ മഹത്തായ രാജ്യം എന്നും ഒരുക്കി കൊണ്ടിരിക്കും

ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!

More Archives >>

Page 1 of 1