Editor's Pick - 2024

അവയവ ദാനത്തിന്റെ മഹത്തായ മാതൃകയുമായി ഫാ. ജിന്‍സണ്‍ മുട്ടത്തിക്കുന്നേല്‍

സ്വന്തം ലേഖകന്‍ 28-09-2016 - Wednesday

ലിവര്‍പ്പൂള്‍: യുകെയില്‍ പഠനത്തിനെത്തിയ കപ്പുച്ചിന്‍ സഭാംഗമായ ഫാ. ജിന്‍സണ്‍ മുട്ടത്തിക്കുന്നേല്‍ വൃക്ക ദാനം ചെയ്തതു സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. തിങ്കളാഴ്ച നടന്ന വൃക്കമാറ്റി വെയ്ക്കൽ ശസ്ത്രക്രിയ ഫാ. ജിൻസൺ മുട്ടത്തിക്കുന്നേൽ രഹസ്യമാക്കി സൂക്ഷിക്കുകയായിരിന്നു. എന്നാല്‍ ആശുപത്രിയിലെ തന്നെ ചില മലയാളി ജീവനക്കാർ വഴി വാര്‍ത്ത പുറത്തായി. ഇതേ തുടര്‍ന്നു കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ ഈ വാർത്ത പെട്ടെന്ന് ഇടം പിടിക്കുകയായിരിന്നു. ലിവര്‍പൂളിലെ റോയല്‍ ആശുപത്രിയില്‍ വച്ചായിരിന്നു ശസ്ത്രക്രിയ.

കണ്ണൂർ ജില്ലയിലെ കുടിയാന്മല സ്വദേശിയാണ് ഫാ. ജിൻസൻ. 2008 ആണ് ഫാ. ജിന്‍സണ്‍ തിരുപട്ടം സ്വീകരിച്ചത്. അപരനുവേണ്ടി ജീവിച്ചാല്‍ നമ്മുടെ ജീവിതം ഒരിക്കലും പരാജയമാകില്ലെന്ന ഫാ. ഡേവിസ് ചിറമേലിന്റെ ആപ്ത വാക്യം ഈ യുവ വൈദികന്‍ ഏറ്റെടുക്കുമ്പോള്‍ പ്രാര്‍ത്ഥനകളുമായി മലയാളി സമൂഹം ഒപ്പമുണ്ട്. യുകെയിൽ പഠനം നടത്താൻ എത്തി മഹത്തായ ജീവകാരുണ്യം ഏറ്റെടുത്ത യുവാവായ ജിൻസനച്ചന്‍റെ തീരുമാനം കപ്പൂച്ചിൻ സഭയ്ക്ക് തന്നെ അഭിമാനകരമായി മാറുകയാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക