Meditation - October 2018

ഹൃദയത്തിന്റെ ഭിത്തികള്‍ ഭേദിക്കുന്ന പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 10-10-2016 - Monday

"നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്" (യാക്കോബ് 5:16).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഒക്ടോബര്‍ 11

പ്രാര്‍ത്ഥനയ്ക്ക് ഒരു സാമൂഹ്യ പ്രാധാന്യമുണ്ട്. പ്രാര്‍ത്ഥനയ്ക്കായി ധാരാളം സമയം ചെലവഴിക്കുന്ന ഒരാള്‍ അയാള്‍ക്കും അയാളുടെ അന്തരാത്മാവിലെ ആഗ്രഹങ്ങള്‍ക്കും വേണ്ടി മാത്രമാണ് പ്രാര്‍ത്ഥിക്കുന്നതെന്ന് ധരിക്കരുത്. സഭയേയും സമുദായത്തേയും, സമൂഹത്തേയും കൂടിയാണ് അയാള്‍ സേവിക്കുന്നത്, കാരണം അയാളുടെ പ്രാര്‍ത്ഥന അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കുന്നു. പ്രാര്‍ത്ഥന സ്വയം മറ്റുള്ളവരുമായി പങ്ക് ചേരുന്നു എന്നത് നമുക്ക് ഓര്‍മ്മിക്കാം. അത് ഒരിക്കലും വേറിട്ട് നില്‍ക്കുന്നില്ല; ഹൃദയത്തിന്റെ ഭിത്തികള്‍ ഭേദിച്ച് അത് മറ്റുള്ളവരിലേക്ക് കടന്നുചെല്ലുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ക്രാക്കോ, 7.11.70)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »