India

കാരുണ്യ പ്രവർത്തനങ്ങള്‍ക്കുള്ള മാർപാപ്പയുടെ ബഹുമതി പി.യു. തോമസിനു കൈമാറി

സ്വന്തം ലേഖകന്‍ 21-11-2016 - Monday

ചങ്ങനാശേരി: കാരുണ്യ പ്രവർത്തനത്തിനുള്ള മാർപാപ്പയുടെ ഉന്നത ബഹുമതിക്ക് നവജീവൻ ട്രസ്റ്റി പി.യു. തോമസ് അര്‍ഹനായി. കരുണയുടെ അസാധാരണ ജൂബിലി വർഷത്തോടനുബന്ധിച്ചു അതിവിശിഷ്‌ട ക്രൈസ്തവ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി നൽകുന്ന മാര്‍പാപ്പയുടെ ബെനിമെറുതി എന്ന ബഹുമതിയാണ് ഇദ്ദേഹത്തിനു ലഭിച്ചത്.

പ്രസ്തുത ബഹുമതി ചങ്ങനാശേരി അതിരൂപത കാരുണ്യവർഷ സമാപന സംഗമത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പി.യു.തോമസിനു സമർപ്പിച്ചു.

മെത്രാപ്പോലീത്തൻ പാരിഷ് ഹാളിൽ ചേർന്ന സംഗമത്തിൽ പി.യു.തോമസിനെ അതിരൂപത ആദരിച്ചു. കാരുണ്യ പ്രവർത്തനരംഗത്തു പി.യു.തോമസ് നിർവഹിക്കുന്ന സേവനം മാതൃകാപരമാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. ചാൻസിലർ റവ. ഡോ. ടോം പുത്തൻകളം ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനപത്രം വായിച്ചു. പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ സന്ദേശം നൽകി.

More Archives >>

Page 1 of 29