News

പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവിക ശക്തിയാണെന്ന് തെളിയിക്കുന്ന സിദ്ധാന്തവുമായി അമേരിക്കൻ ശാസ്ത്രജ്ഞൻ

സ്വന്തം ലേഖകന്‍ 13-12-2016 - Tuesday

ന്യൂയോര്‍ക്ക്: പ്രപഞ്ചത്തെ സൃഷ്ടിച്ചത് വിവേകവും, ബുദ്ധിയുമുള്ള ദൈവിക ശക്തിയാണെന്ന് തെളിയിക്കുന്ന സിദ്ധാന്തവുമായി അമേരിക്കയിലെ പ്രശസ്ത ഊര്‍ജതന്ത്രജ്ഞനായ മിക്കിയോ കാകു. ന്യൂയോര്‍ക്കിലെ പ്രശസ്തമായ സിറ്റി കോളജിലെ പ്രൊഫസറായ ഈ ശാസ്ത്രജ്ഞൻ 'ടാക്കിയോണ്‍സ്' എന്ന പ്രത്യേക പദാര്‍ത്ഥത്തെ സംബന്ധിച്ചുള്ള പഠനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്, പ്രപഞ്ചം ദൈവത്താല്‍ സ്ഥാപിതമായതാണ് എന്ന സത്യം ലോകത്തോട് പ്രഘോഷിക്കുന്നത്.

ടാക്കിയോണ്‍സ് എന്ന പദാര്‍ത്ഥം തമ്മില്‍ പറ്റിചേരാത്തതും, ശൂന്യമായ അവസ്ഥയില്‍ കാണപ്പെടുന്നതുമാണ്. പ്രപഞ്ചത്തില്‍ ഇവ നിലനില്‍ക്കുന്നതായി മിക്കിയോ കാകു പറയുന്നു. കാരണങ്ങള്‍ വ്യക്തമാക്കാതെയുള്ള ഒരു പൊട്ടിതെറിയിലൂടെ ഉണ്ടായതല്ല ഈ പ്രപഞ്ചമെന്ന് അദ്ദേഹം തെളിവുസഹിതം ചൂണ്ടിക്കാണിക്കുന്നു. കൃത്യതയോടെ രൂപകല്‍പ്പന ചെയ്യപ്പെട്ടതാണ് പ്രപഞ്ചമെന്നും അമാനുഷീകമായ ഒരു ശക്തി അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഈ ശാത്രജ്ഞൻ പറയുന്നു.

"ബുദ്ധിയോടു കൂടിയും കൃത്യമായ പദ്ധതികളോടു കൂടിയും രൂപകല്‍പ്പന ചെയ്യപ്പെട്ട ഒരു പ്രപഞ്ചത്തിലാണ് മനുഷ്യരായ നാം ജീവിക്കുന്നത്. പ്രപഞ്ചം ഉണ്ടായി എന്നതിന് ശാസ്ത്രം പറയുന്നത് ചില കാരണങ്ങളും, സാധ്യതകളും മാത്രമാണ്. എന്നാൽ, ബുദ്ധിയോടും, വിവേകത്തോടും കൂടിയുള്ള ഇടപെടലാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചത്. ഇത് അമാനുഷികമായ ഒരു ശക്തിയുടെ കൈവേലയാണ്". അദ്ദേഹം വ്യക്തമാക്കുന്നു.

അപാര സിദ്ധികളുള്ള ഗണിതശാസ്ത്രജ്ഞനെപോലെയാണ് ദൈവം പ്രപഞ്ചസൃഷ്ടി നടത്തിയതെന്ന് മിക്കിയോ കാകു അഭിപ്രായപ്പെടുന്നു. ദൈവത്തിന്റെ മാനസിക അവസ്ഥകളെ സംബന്ധിച്ചുള്ള ചില നിരീക്ഷണങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. പ്രാപഞ്ചികമായ സംഗീതമാണ് ദൈവത്തിന്റെ മനസില്‍ എല്ലായ്‌പ്പോഴും അലയടിക്കുന്നതെന്നും സൃഷ്ടിയുടെ പരിപാലനയില്‍ അവിടുന്ന് എപ്പോഴും മുഴുകുകയാണെന്നും മിക്കിയോ കാകു വിലയിരുത്തുന്നു.

18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വില്യം പേലീയെന്ന ശാസ്ത്രജ്ഞനും പ്രപഞ്ചത്തെ ദൈവീക സൃഷ്ടിയാണെന്ന ശാസ്ത്രീയ വാദം ഉയര്‍ത്തിയിരുന്നു. കാടിനെ നിരീക്ഷിക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെയാണ് അദ്ദേഹം ഈ വാദത്തെ തെളിയിക്കുവാന്‍ ശ്രമിച്ചത്. ഒരു കാട്ടില്‍ സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ ഒന്നും തനിയെ നടക്കുന്നില്ലെന്നതായിരുന്നു വില്യം പേലീയുടെ ശാസ്ത്രീയ നിഗമനം. സമാനരീതിയില്‍ പ്രപഞ്ചത്തിലേയും സങ്കീര്‍ണ്ണമായ പ്രക്രിയകള്‍ അദൃശ്യനായ ദൈവത്തിന്റെ കരങ്ങളുടെ പ്രവര്‍ത്തിയാണെന്നും വില്യം പേലീ കണ്ടെത്തിയിരുന്നു.


Related Articles »