News

സൂക്ഷിക്കുക...! കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ വഴിതെറ്റിക്കുന്ന പോക്കിമോൻ ഗെയിം ഇന്ത്യയിലും

സ്വന്തം ലേഖകന്‍ 14-12-2016 - Wednesday

വിദേശ രാജ്യങ്ങളിൽ അനേകം കുട്ടികളെയും മുതിർന്നവരെയും വഴിതെറ്റിക്കുകയും നിരവധി അപകട മരണങ്ങൾക്കു കാരണമാവുകയും ചെയ്‌ത 'പോക്കിമോൻ ഗോ' ഇന്ത്യയിലും. റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്കാണ് പൈശാചിക ഗെയിം എന്ന് അറിയപ്പെടുന്ന ഈ വീഡിയോ ഗെയിം ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് 'പോക്കറ്റ് മോണസ്റ്റേഴ്‌സിലൂടെ' പൈശാചിക ശക്തികളെ തേടി കണ്ടുപിടിക്കുന്ന 'പോക്കിമോന്‍ ഗോ' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയില്‍ ഇതിനോടകം തന്നെ ഹര്‍ജി സമർപ്പിച്ചു കഴിഞ്ഞു. 'പോക്കിമോൻ ഗോ' ഇന്ത്യയിലും വാഹനാപകടത്തിനിടയാക്കിയത് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് TSR എന്നൊരു കമ്പനി "ഡന്ഞ്ചി‍യോണ്‍‍സ്‍ & ഡ്രാഗണ്‍സ്" എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു ഗെയിം പുറത്തിറക്കി. വളരെയധികം തമാശകള്‍ നിറഞ്ഞത് എന്നു കരുതിയിരുന്ന ഈ കളിയില്‍ അതിലെ കഥാപാത്രങ്ങളായി കുട്ടികള്‍ മാറിയിരുന്നു. എന്നാല്‍, മന്ത്രവാദവും ആഭിചാരകര്‍മ്മങ്ങളും നിറഞ്ഞു നിന്ന ഈ ഗെയിം കളിച്ച കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പൈശാചികത ഏറിവരികയും തുടര്‍ന്ന് മാനസികാസ്വസ്ഥതകള്‍ പ്രകടമാക്കി അവര്‍ മരണമടയുകയും ചെയ്തു. ഈ ഗെയിമിന്‍റെ തുടര്‍ച്ചയെന്നവണ്ണം നിര്‍മ്മാതാക്കള്‍ പുതിയ രൂപത്തില്‍ പുറത്തിറക്കിയ ഗെയിമാണ് "പോക്കിമോന്‍ ഗോ". ചരിത്രത്തിലെ തന്നെ അത്ഭുത പ്രതിഭാസ വിജയമായി മാറിയ ഈ ഗെയിം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളെപോലും മറികടന്നു. നിഷ്ക്കളങ്കമായ ഗെയിം എന്ന ലേബലിൽ പുറത്തിറക്കിയ "പോക്കിമോന്‍ ഗോ" സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് 'പോക്കറ്റ് മോണസ്റ്റേഴ്‌സിലൂടെ' പൈശാചിക ശക്തികളെ തേടി കണ്ടുപിടിക്കുകയാണ് ചെയ്യുന്നത് എന്ന യാഥാർഥ്യം പലരും തിരിച്ചറിയുന്നില്ല.

മറ്റു ഗെയിമുകളെ അപേക്ഷിച്ച് ഇത്തരം ഗെയിമുകളിൽ കുട്ടികളും മുതിർന്നവരും പരിസരം പോലും മറന്ന് മുഴുകുന്നതിനാൽ കളിയില്‍ ശ്രദ്ധിച്ച് കൈകാലുകള്‍ ഒടിഞ്ഞവരെയും മറ്റ് അപകടങ്ങൾ സംഭവിച്ചവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അബോര്‍ഷന്‍, ഹിപ്പ്നോട്ടിസം, ഭൂതോച്ചാടനം തുടങ്ങിയവയുടെ അവാസ്‌തവികമായ അനുഭവങ്ങളാണ് ഇത്തരം ഗെയിമുകൾ ഉപഭോക്താക്കൾക്കു സമ്മാനിക്കുന്നത്. ഇത്തരം അനുഭവങ്ങൾ പിന്നീട് അവയുടെ യഥാർത്ഥ സാഹചര്യങ്ങൾ തേടി വലിയ അപകടങ്ങളിലേക്കു നയിക്കുന്നു.

മന്ത്രവാദം, കൂടോത്രം തുടങ്ങിയ മേഖലയിലുള്ളവര്‍ ഈ ഗെയിമിനെ പൈശാചികം എന്നാണ് വിശേഷിപ്പിക്കുന്നത്. നിരവധി കുട്ടികളും മുതിർന്നവരും ഈ സത്യം മനസ്സിലാക്കാതെ ഇപ്പോഴും ഇതിനെ സാധാരണ ഗെയിമായിട്ടാണ് പരിഗണിക്കുന്നത്.

1997 ഡിസംബര്‍ 16 ന് പോക്കിമോൻ ആനിമേറ്റഡ് പതിപ്പിന്‍റെ ഒരു എപ്പിസോഡ് പ്രദര്‍ശിപ്പിച്ച തിയ്യറ്ററില്‍ നിന്നും മുപ്പത് മിനിറ്റിനകം 700 കുട്ടികളെയാണ് മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അവരില്‍ ഒരാള്‍ പോലും ഭ്രാന്തിന്‍റെ ലക്ഷണങ്ങള്‍ മുന്‍പ് പ്രകടിപ്പിച്ചിട്ടില്ല എന്നത് അവിടെ സംഭവിച്ചത് പൈശാചിക ആക്രമണം തന്നെയാണ് എന്നതിന്റെ വലിയ തെളിവാണ്.

ജപ്പാൻകാരനായ ഈ ഗെയിമിന്റെ നിർമ്മാതാവ് സതോഷി റ്റജീരി ഒരു അഭിമുഖത്തില്‍, താന്‍ നിര്‍മ്മിച്ച പോക്കിമോന്‍ ഗെയിം തികച്ചും പൈശാചികമാണെന്ന വാസ്തവം വെളിപ്പെടുത്തി. പോക്കിമോന്‍ ഗോ എന്നത് ക്രിസ്തീയ വിശ്വാസത്തിനെതിരായി സാത്താനെ തേടുന്ന ഒരു കളിയാണെന്ന് ഇതിന്റെ നിർമ്മാതാവു തന്നെ വെളിപ്പെടുത്തുമ്പോൾ ഇത്തരം ഗെയിമുകളെക്കുറിച്ചു നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.