India - 2024

സീറോ മലബാര്‍ മതബോധന പ്രതിഭാസംഗമം ഇന്നാരംഭിക്കും

സ്വന്തം ലേഖകന്‍ 31-12-2016 - Saturday

കൊച്ചി: സീറോ മലബാര്‍ മതബോധന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്ന് (ശനി) ആരംഭിക്കും. സീറോ മലബാര്‍ രൂപതകളില്‍ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസപരിശീലനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണു പ്രതിഭാസംഗമത്തില്‍ പങ്കെടുക്കുന്നത്. ഉച്ചകഴിഞ്ഞു 2.30ന് മതബോധന കമ്മീഷന്‍ അംഗം ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും.

മതബോധന കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ ഡീന എന്നിവര്‍ പ്രസംഗിക്കും. മൂന്നു ദിവസങ്ങളിലായി അലക്‌സ് ജോര്‍ജ്, നിജോ ജോസഫ്, ഫാ. ഡായ് കുന്നത്ത്, ബിനോ പി.ജോസ്, മാരിയോ ജോസഫ്, റോബില്‍ പി.മാത്യു, വിമല്‍ റോസ്, ഡോ.ബീന മനോജ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.

രണ്ടിന് ഉച്ചയ്ക്ക് 1.30ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. 2.30നു നടക്കുന്ന സമാപന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും. പ്രതിഭാസംഗമത്തില്‍ മികവു തെളിയിക്കുന്നവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കര്‍ദിനാള്‍ വിതരണം ചെയ്യും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക