India

എറണാകുളം-അങ്കമാലി അതിരൂപതയുടെ 'സഹൃദയ കേശദാനം പദ്ധതി'ക്ക് തുടക്കമായി

സ്വന്തം ലേഖകന്‍ 04-02-2017 - Saturday

കൊച്ചി: ''നല്ല മുടി ഉണ്ടായതിലും അതിനു നീളം വച്ചതിലും അഭിമാനം തോന്നുന്ന നിമിഷമാണിത്'' പറയുന്നത് ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റ് സ്‌കൂളിലെ പത്താം ക്ലാസുകാരി ടിസി. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി റേഡിയേഷന്‍ മൂലം മുടി നഷ്ടപ്പെടുന്നവര്‍ക്കു നല്‍കാന്‍ എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയ, ലോക കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കേശദാന പദ്ധതിയില്‍ മുടി മുറിച്ചുനല്‍കുകയായിരുന്നു ടിസി.

ടിസിക്കൊപ്പം സ്‌കൂളിലെ കൂട്ടുകാരികളും മുടി നല്‍കാനെത്തി. 12 ഇഞ്ച് വീതമായിരുന്നു മുടി മുറിച്ചെടുത്തത്. മുടി നല്‍കാന്‍ മനസ്സോടെ എത്തിയെങ്കിലും ആവശ്യമായ നീളം തികയാതിരുന്നതിനാല്‍ നിരാശയോടെ നില്‍ക്കേണ്ടിവന്ന മൂന്നാം ക്ലാസുകാരി ആര്യ ആന്‍ മേരിയും സഹോദരി അഞ്ചാം ക്ലാസുകാരി ഐശ്വര്യ ആന്‍ മേരിയും ഉള്‍പ്പെടെയുള്ളവര്‍ കാന്‍സര്‍ രോഗികളോടുള്ള സമൂഹത്തി ന്റെ കരുതലിന്റേയും കാരുണ്യത്തിന്റേയും പ്രതീകമായി. വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരുമുള്‍പ്പെടെ അമ്പതിലേറെപ്പേരാണ് പൊന്നുരുന്നി സഹൃദയ അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേശദാനം നടത്തിയത്.

കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ രോഗികളോടുള്ള സഹാനുഭൂതിയും വി ലപ്പെട്ടതാണെന്ന് കാന്‍സര്‍ ദിനാചരണം ഉദ്ഘാടനം ചെയ്ത നഗരസഭാ മേയര്‍ സൗമിനി ജയിന്‍ അഭിപ്രായപ്പെട്ടു. നഗരസഭാ കൗണ്‍സിലര്‍ അജി ഫ്രാന്‍സീസ് സ്വന്തം മുടി മുറിച്ചുനല്‍കി കേശദാ ന പദ്ധതി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗത്തെപ്പറ്റിയും രോഗികളെപ്പറ്റിയും ചിന്തയുള്ളവരാകാന്‍ ഈ പദ്ധതി പ്രചോദനമാകുമെന്ന് അജി ഫ്രാന്‍സീസ് പറഞ്ഞു. കാരിത്താസ് ഇന്ത്യ സോ ണല്‍ മാനേജര്‍ ഡോ. വി.ആര്‍. ഹരിദാസ് അധ്യക്ഷനായിരുന്നു.

കേശദാനം നടത്തിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി വിതരണം ചെയ്തു. ഡോ. ഐ ശ്വര്യ ഹരിന്‍ കാന്‍സര്‍ദിനസന്ദേശം നല്‍കി. സിനിമാ, സീരിയല്‍താരം സീമ ജി. നായര്‍, സഹൃദയ ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ സിബി ജോളി, സഹൃദയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.പി. തോമസ്, ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ മോളി എന്നിവര്‍ സംസാരിച്ചു.

റേഡിയേഷന്‍ ചികിത്സയുടെ ഭാഗമായി മുടികൊഴിയുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ വിഗ്ഗുകള്‍ നല്‍ കാനുള്ള ലക്ഷ്യത്തോടെയാണ് കാരിത്താസ് ഇന്ത്യയുടെയും തൃശൂര്‍ അമല കാന്‍സര്‍ ഹോസ്പിറ്റലിന്റേയും സഹകരണത്തോടെ സഹൃദയ കേശദാനം പദ്ധതി നടപ്പാക്കുന്നതെന്ന് ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി അറിയിച്ചു. അങ്കമാലി, ചേര്‍ത്തല, വൈക്കം, പറവൂര്‍ മേഖലാതലങ്ങളിലം ഈ പരിപാടി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Related Articles »