News - 2024

വൈദികന്റേത് ഗുരുതരമായ തെറ്റ്, കുറ്റവാളികളെ സഭ സംരക്ഷിക്കില്ല: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 04-03-2017 - Saturday

കൊച്ചി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികന്‍റേത് ഗുരുതരമായ തെറ്റാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലയെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

"രാജ്യത്തെ നിയമമനുസരിച്ച് സംഭവം പരിശോധിച്ച് നടപടിയെടുക്കണം. അതിനുള്ള എല്ലാ സഹകരണവും മാനന്തവാടി രൂപതയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. വൈദികന്‍ ചെയ്തത് തെറ്റായിപ്പോയി. അങ്ങനെയൊരു കുറ്റകൃത്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. സഭയ്ക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ദുഖവും വേദനയുമുണ്ട്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സഭയില്‍ നിന്നുമുണ്ടാകും". കര്‍ദിനാള്‍ പറഞ്ഞു.

നേരത്തെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം രംഗത്തുവന്നിരുന്നു. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉൾക്കൊള്ളാനാകില്ലെന്നു കൊട്ടിയൂര്‍ ഇടവകയ്ക്ക് അയച്ച കത്തില്‍ ബിഷപ്പ് വ്യക്തമാക്കിയിരിന്നു.


Related Articles »