News
പെൺകുട്ടിയോടും കുടുംബത്തോടും മാപ്പു ചോദിച്ച് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍
സ്വന്തം ലേഖകന്‍ 04-03-2017 - Saturday
മാനന്തവാടി: കൊട്ടിയൂർ പീഡനക്കേസിൽ ഇരയായ പെൺകുട്ടിയോടും കുടുംബത്തോടും ഇടവകയോടും മാപ്പു ചോദിച്ച് മാനന്തവാടി രൂപത. ഫെബ്രുവരി 28-നു കൊട്ടിയൂർ ഇടവകയ്ക്ക് അയച്ച കത്തിലാണ് മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം മാപ്പ് യാചിച്ചത്. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉൾക്കൊള്ളാനാകില്ലെന്നു കത്തിൽ ബിഷപ്പ് പറഞ്ഞു.
"ഇടവകക്കുണ്ടായ ആത്മാഭിമാനക്ഷതവും ആധ്യാത്മിക നഷ്ടവും വളരെ വലുതാണ്. പലരും എന്നെ ഫോണില്‍ വിളിച്ച് വിതുമ്പുന്നുണ്ടായിരിന്നു. അവരെ ആശ്വസിപ്പിക്കാന്‍ എനിക്കു വാക്കുകളില്ലായിരിന്നു".
"ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നിഷ്കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കും?. പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാൻ ദൈവസമക്ഷം സമർപ്പിച്ച് പ്രാർഥിക്കുന്നു. നിങ്ങളുടെ കണ്ണീർ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോടു കൂടി എന്റെയും ഞാൻ ചേർക്കുന്നു".
"നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താൻ പറ്റാത്ത നഷ്ടത്തിലും വിശ്വാസ ജീവിതത്തിൽ അടിയുറച്ച് നിൽക്കുന്ന നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ". ബിഷപ്പ് കത്തില്‍ പറഞ്ഞു. ഇടവകയുടെ ഉത്തരവാദിത്വം ഫൊറോന വികാരിയേ ഏല്‍പ്പിക്കുന്നതായും കത്തില്‍ സൂചിപ്പിക്കുന്നു.
കത്തിന്റെ പൂര്‍ണ്ണരൂപം: