India - 2024

കുമ്പസാര അവഹേളനം: അധികാരികള്‍ മാപ്പു പറയണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സ്വന്തം ലേഖകന്‍ 16-11-2018 - Friday

തൃശൂര്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളിയിലെ മതനിന്ദാ ലേഖനങ്ങള്‍ പിന്‍വലിച്ച് അധികാരികള്‍ മാപ്പു പറയണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ കത്തോലിക്ക കോണ്‍ഗ്രസ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഈ മാസിക അവരെ വഴിതെറ്റിക്കുകയേയുള്ളൂവെന്നും വര്‍ഗീയതയും മതനീരസവും വളര്‍ത്തുന്നതു ഭാരതീയ സംസ്‌കരത്തിനു വിരുദ്ധമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.

സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശേരി, അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, സീറോ മലബാര്‍ സഭ പിആര്‍ഒ പി.ഐ. ലാസര്‍ മാസ്റ്റര്‍, കെസിഎഫ് വൈസ് പ്രസിഡന്റ് ഡേവിസ് തുളുവത്ത്, കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് റിന്‍സണ്‍ മണവാളന്‍, അതിരൂപത ഏകോപന സമിതി സെക്രട്ടറി എ.എ. ആന്റണി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റജീന, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ ജോഷി വടക്കന്‍, പ്രഫ. എലിസബത്ത് മാത്യു, ജോണ്‍സണ്‍ ജോര്‍ജ്, തൊമ്മി പിടിയത്ത്, ലീല വര്‍ഗീസ്, കെസിവൈഎം പ്രസിഡന്റ് അനൂപ് പുന്നപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »