India - 2024

വിമന്‍ വെല്‍ഫെയര്‍ സര്‍വീസസിന്റെ വനിതാസംഗമം നടത്തി

സ്വന്തം ലേഖകന്‍ 23-03-2017 - Thursday

കൊച്ചി: അല്മായരും സഭയുടെ പ്രേഷിത ശുശ്രൂഷയില്‍ സജീവമാകണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മിപ്പിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വിമന്‍ വെല്‍ഫെയര്‍ സര്‍വീസസിന്റെ വനിതാസംഗമം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കുമൊപ്പം കൈകോര്‍ത്ത് സഭയ്ക്കും സമൂഹത്തിനും വേണ്ടി ശുശ്രൂഷ ചെയ്യാന്‍ കഴിവും സന്നദ്ധതയുമുള്ള അല്മായര്‍ രംഗത്തിറങ്ങണം. സ്ത്രീകളെ സഭയുടെ മുഖ്യധാരയിലേക്കെത്തിക്കുന്ന തില്‍ വിമന്‍ വെല്‍ഫെയര്‍ സര്‍വീസസ് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.

അതിരൂപത ഡയറക്ടര്‍ റവ.ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. നിയുക്ത ഡയറക്ടര്‍ ഫാ. വര്‍ഗീസ് മണവാളന്‍, പ്രസിഡന്റ് സിസ്റ്റര്‍ ആനി ഗ്രേസ്, സെക്രട്ടറി ഡോ. കെ.വി. റീത്താമ്മ, ട്രഷറര്‍ ഷെര്‍ളി ജോണ്‍, വൈസ് പ്രസിഡന്റ് മീര അവറാച്ചന്‍, ജോയിന്റ് സെക്രട്ടറി മിനി ദേവസി, ജോയിന്റ് ട്രഷറര്‍ ആനി സേവ്യര്‍, മേഖല പ്രതിനിധികളായ ആന്‍സമ്മ രാജന്‍, മേരി വര്‍ഗീസ്, റൂബി സേവ്യര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച പ്രവര്‍ത്തനത്തിനു പറവൂര്‍ ഫൊറോനയ്ക്കു പുരസ്‌കാരം നല്‍കി. വിവിധ മേഖലകളില്‍ മികവു തെളിയിച്ച പതിനാലു പേരെ ആദരിച്ചു.


Related Articles »