India - 2024

ഫാ. കുര്യാക്കോസ് മാമ്പിള്ളിയുടെ മൃതസംസ്കാരം ഇന്ന്

സ്വന്തം ലേഖകന്‍ 25-03-2017 - Saturday

കൊ​​​ച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച എ​​​റ​​​ണാ​​​കു​​​ളം -അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​വും സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന സം​​​രം​​​ഭ​​​മാ​​​യ സേ​​​വാ​​​ശ്ര​​​മി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് മാമ്പിള്ളിയുടെ മൃതസം​​​സ്കാ​​​രം ഇ​​​ന്നു​​​ ഉച്ചക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു ഞാ​​​റ​​​യ്ക്ക​​​ൽ സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി​​​യി​​​ൽ നടക്കും. അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് മൃതസംസ്കാരം നടക്കുക.

1979-1981 ൽ മൂക്കന്നൂർ എൽ.എഫ്‌ ആശ്രമത്തിലെ സേവനത്തിനു ശേഷം 1982ൽ എറണാകുളം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സോഷ്യൽ സർവ്വീസസിന്‍റെ ഡയറക്ടറായും,1988 – 1994 വരെ എസ്.എ.എഫ്.പി ഇന്ത്യ ഐശ്വര്യാഗ്രാമിന്‍റെ എക്‌സിക്യുട്ടീവ് ഡയറക്ടർ, 1999-2003 വരെ പി.ഡി.ഡി.പി ചെയർമാൻ എന്നീ തലങ്ങളിലും സേവനം ചെയ്തു. 1995 മുതൽ സേവാശ്രമത്തിന്‍റെ സ്ഥാപക ഡയറക്ടറായി ശുശ്രൂഷ ചെയ്ത് സാമൂഹിക പ്രവർത്തന മേഖലയിൽ തനതായ മുദ്ര ചാർത്തിയ അച്ചൻ കഴിഞ്ഞ ഏതാനും മാസങ്ങളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു.


Related Articles »