India - 2024

എസ്എംവൈഎം പ്രഥമ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു

സ്വന്തം ലേഖകന്‍ 29-03-2017 - Wednesday

കൊച്ചി: സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) പ്രഥമ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട രൂപതാംഗം അരുണ്‍ ഡേവിസാണു പ്രസിഡന്റ്. മാണ്ഡ്യ രൂപതയിലെ വിപിന്‍ പോളാണു ജനറല്‍ സെക്രട്ടറി.

മറ്റു ഭാരവാഹികള്‍: ബിവിന്‍ വര്‍ഗീസ്(ഫരീദാബാദ്) ഡപ്യൂട്ടി പ്രസിഡന്റ്, അജ്ഞന ട്രീസാ ജോസഫ് (താമരശേരി) വൈസ് പ്രസിഡന്റ്, വിനോദ് റിച്ചാര്‍ഡ്‌സന്‍(രാമനാഥപുരം) സെക്രട്ടറി, കാന്തി വര്‍മ(ഉജ്ജയിന്‍) ജോയിന്റ് സെക്രട്ടറി, ജോസ്‌മോന്‍ ഫ്രാന്‍സിസ് (തൃശൂര്‍) ട്രഷറര്‍, ടെല്‍മ ജോബി(പാല), പി.എ. അഭിലാഷ് (ഭദ്രാവതി) കൗണ്‍സിലര്‍മാര്‍.

സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ത്രിദിന തെരഞ്ഞെടുപ്പു ക്യാമ്പിലായിരുന്നു തെരഞ്ഞെടുപ്പ്. ഇന്ത്യയിലെ സീറോ മലബാര്‍ രൂപതകള്‍, മിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലുള്ള ഡയറക്ടര്‍മാര്‍, ആനിമേറ്റര്‍മാര്‍, യുവജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഭാരവാഹികള്‍ സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഫാ.സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍, ഫാ.ഏബ്രാഹം കൊച്ചുപുരയില്‍, സിസ്റ്റര്‍ അഖില, സിജോ അമ്പാട്ട,് ടിജോ പടയാട്ടി, ഷിനോ മാത്യു, ലിബിന്‍ കുര്യക്കോസ്, അനൂപ് മാത്യു, സൗമ്യ വാതലൂര്‍, മെറിന്‍ മാനുവല്‍, ജെറി പൗലോസ്, സിജോ ഇലന്തൂര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.


Related Articles »