India - 2025
നാഷ്ണൽ യൂത്ത് കോൺഫറൻസ് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ
പ്രവാചകശബ്ദം 14-10-2023 - Saturday
കൊച്ചി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നാഷണൽ യൂത്ത് കോൺഫറൻസ് (NYC2K23) കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നും നാളെയുമായി നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ പ്ര തിനിധികൾ പങ്കെടുക്കും. ബിഷപ്പ് ഡെലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, യൂത്ത് കൗൺസിൽ കൺവീനർ ട്രീസാ ലിസ് സെബാസ്റ്റ്യൻ, ജനറൽ കോ-ഓർഡിനേറ്റർ സിജോ ഇലന്തൂർ എന്നിവർ പ്രസംഗിക്കും.