News - 2025
മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനത്തിന്റെ ലോഗോ പുറത്തിറക്കി
സ്വന്തം ലേഖകന്‍ 01-04-2017 - Saturday
കെയ്റോ: ഈജിപ്തിലെ കത്തോലിക്കാ സഭ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ലോഗോ പുറത്തിറക്കി. മാര്‍പാപ്പ, ഈജിപ്ത്, സമാധാനം എന്നീ മൂന്നു ഘടകങ്ങളെ കേന്ദ്രീകരിച്ചാണ് ലോഗോ നിര്‍മ്മിച്ചിരിക്കുന്നത്. ഈജിപ്തിനെ പ്രതിനിധീകരിച്ച് നൈല്‍ നദി, പിരമിഡ് എന്നിവയും കുരിശും അര്‍ദ്ധചന്ദ്രനും വെള്ളരി പ്രാവും ലോഗോയില്‍ ഉണ്ട്. ലോഗോയുടെ താഴ് ഭാഗത്തായി പോപ്പ് ഓഫ് പീസ് ഇന്‍ ഈജിപ്ത് ഓഫ് പീസ് എന്ന് ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ 28,29 തിയതികളിലായിരിക്കും മാർപാപ്പ ഈജിപ്തില്‍ സന്ദർശനം നടത്തുക. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അൽസിസി, അൽ അസർ മോസ്കിലെ ഗ്രാൻഡ് ഇമാം ഷേക്ക് അഹമ്മദ് അൽ തയിബ്, കോപ്റ്റിക് സഭയുടെ തലവൻ തവദ്രോസ് രണ്ടാമൻ എന്നിവരുമായി മാര്‍പാപ്പ കൂടികാഴ്ച നടത്തും. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെ കൊളംബിയയിലും മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നുണ്ട്.
![](/images/close.png)