News - 2025

അന്ത്യഅത്താഴ സ്മരണയില്‍ നാളെ പെസഹ വ്യാഴം

സ്വന്തം ലേഖകന്‍ 12-04-2017 - Wednesday

കൊച്ചി: അന്ത്യ അത്താഴ വേളയില്‍ യേശു, ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെയും വിനയത്തിന്റെയും മാതൃക ലോകത്തിന് സമ്മാനിച്ചതിന്റെയും വി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാ​ളെ പെസഹ ആ​ച​രി​ക്കും. പെസഹ ശുശ്രൂഷകളോട് അനുബന്ധിച്ച് നാളെ ദേ​വാ​ല​യ​ങ്ങ​ളി​ൽ ദി​വ്യ​ബ​ലി​യും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷയും നടക്കും.

ഗ​ദ്സ​മെ​നിലെ യേ​ശു​വി​ന്‍റെ പ്രാര്‍ത്ഥനയെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കുന്നുണ്ട്. സ്വ​ന്തം ശ​രീ​ര​വും ര​ക്ത​വു​മാ​യ അ​ന്ത്യ​ അത്താ​ഴം യേ​ശു ശി​ഷ്യ​ർ​ക്കു പ​കു​ത്തു ന​ൽ​കിയ വി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാ​പനത്തിന്റെ ഓ​ർ​മയില്‍ ദേവാലയങ്ങ​ളി​ലും ഭ​വ​ന​ങ്ങ​ളി​ലും അ​പ്പം​മു​റി​ക്ക​ല്‍ ശുശ്രൂഷയും ന​ട​ക്കും.

പെസഹ വ്യാഴാഴ്ചയോട് അനുബന്ധിച്ച് വത്തിക്കാനിലും വിശുദ്ധ നാട്ടിലും പ്രത്യേകം ശുശ്രൂഷകള്‍ നടക്കും. വത്തിക്കാനില്‍ പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. നാളെത്തെ ശുശ്രൂഷയില്‍ മാർപാപ്പ, പാലിയാനോ ജയിലിലെ അന്തേവാസികളുടെ കാലുകളാണ് കഴുകുന്നത്. ബലിയർപ്പണത്തോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്കിടയിലാണ് ശുശ്രൂഷ ഒരുക്കിയിരിക്കുന്നത്.


Related Articles »