News - 2025

കുരിശിലെ മഹാത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി

സ്വന്തം ലേഖകന്‍ 14-04-2017 - Friday

കൊച്ചി: മാനവവംശത്തിന്റെ പാപമോചനത്തിനായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാ ത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന്‍ ദുഃഖവെള്ളി ആചരിക്കുന്നു. ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന്‍ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷ നടക്കും. പ്രമുഖ തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്.

മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, കനകമല വയനാട് ചുരം തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരകണക്കിന് വിശ്വാസികള്‍ പരിഹാര പ്രദക്ഷിണം നടത്തും. തിരുവനന്തപുരത്ത് ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സംയുക്താഭിമുഖ്യത്തിൽ കുരിശിന്റെ വഴിനടക്കും. രാവിലെ 7ന് പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രൽ അങ്കണത്തിലാണ് കുരിശിന്റെ വഴിയുടെ തുടക്കം.

പരിഹാര പ്രദിക്ഷണം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ സമാപിക്കും. മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ പ്രാരംഭ സന്ദേശവും ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം സമാപന സന്ദേശവും നൽകും.

ക​ന​ക​മ​ല മാ​ർ​തോ​മ കു​രി​ശു​മു​ടി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഇന്ന് വൈ​കീ​ട്ട് നാലിന് ​വി​ശു​ദ്ധ കു​രി​ശി​ന്‍റെ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ മെ​ത്രാ​ൻ മാ​ർ പോ​ളി​ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ശ്ലീ​വ​പാ​ത​യി​ലൂ​ടെ കു​രി​ശു​മു​ടി​യി​ലെ​ത്തി​ച്ചേ​രും. വൈ​കീ​ട്ട് അഞ്ചിന് ​മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ പീ​ഡാ​നു​ഭ​വ സ​ന്ദേ​ശം ന​ൽ​കും.

ഇ​ന്നു രാ​വി​ലെ 10.30ന് ​അ​ടി​വാ​ര​ത്തു നി​ന്നാ​രം​ഭി​ക്കു​ന്ന വ​യ​നാ​ട​ൻ ചു​ര​ത്തി​ലെ കു​രി​ശി​ന്‍റെ വ​ഴി​യി​ൽ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10.30ന് ​അ​ടി​വാ​ര​ത്തെ ഗ​ദ്സെ​മ​നി​ൽ നി​ന്നാ​ണ് വ​യ​നാ​ട​ൻ ചു​ര​ത്തി​ലെ കു​രി​ശി​ന്‍റെ​വ​ഴി ആ​രം​ഭി​ക്കു​ക. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വി​ശ്വാ​സി​ക​ൾ ചു​ര​ത്തി​ൽ സ്വ​ന്ത​മാ​യി കു​രി​ശി​ന്‍റെ​ വ​ഴി ആ​രം​ഭി​ച്ചു.

ദുഃഖവെള്ളിയാഴ്ചയിലെ കര്‍മങ്ങള്‍ വത്തിക്കാന്‍ ബസിലിക്കയില്‍ വൈകിട്ട് 5 മണിക്കും നടക്കും. റോമിലെ കൊളോസ്സിയത്തില്‍ രാത്രി 9.15-നും കുരിശിന്റെ വഴിയും നടക്കും. മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന കുരിശിന്‍റെ വഴിക്കു ധ്യാനവിചിന്തനങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകം അടുത്തിടെയാണ് പുറത്തിറക്കിയത്.


Related Articles »