News

മാതാവിന്റെ അമലോൽഭവ തിരുനാളിനോടനുബന്ധിച്ച് ചിലിയിലെ ലോവാസ്ക്യൂസ്സിൽ എത്തുന്നത് പത്തു ലക്ഷത്തിലധികം തീർത്ഥാടകർ

സ്വന്തം ലേഖകൻ 05-12-2015 - Saturday

മാതാവിന്റെ അമലോൽഭവ തിരുനാളിനോടനുബന്ധിച്ച് ചിലിയിലെ ലോവാസ്ക്യൂസ്സിൽ, ഡിസംബർ 7-8 തിയതികളിൽ പത്തു ലക്ഷത്തിലധികം തീർത്ഥാടകർഎത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നതായി EWTN News റിപ്പോർട്ട് ചെയ്യുന്നു.

ലോവാസ്ക്യൂസിലെ അമലോൽഭവ മാതാവിന്റെ തിരുനാൾ, 1850-ൽ ചിലിയിലെ വൽപ്പാരി സോയിൽ നിന്നാണ് ആരംഭം കുറിച്ചത്.

ചിലിയിൽ മാതാവിന്റെ തിരുനാൾ മാസം അവസാനിക്കുന്ന ദിവസമാണ് ഡിസംബർ 8. ഈ വർഷം തീർത്ഥാടനത്തിനെത്തുന്നവർക്ക് ഒരു അസുലഭ ഭാഗ്യം കൂടി ലഭിക്കുകയാണ്. ലോവാസ്ക്യൂസ്സ് ദേവാലയത്തിൽ വിശുദ്ധ കവാടം തുറക്കപ്പെടുന്ന ദിവസം കൂടിയാണത്.

കരുണയുടെ ജൂബിലി വർഷം വിശ്വാസത്തിന്റെ, അനുകമ്പയുടെ പാപവിമോചനത്തിന്റെ, വർഷമായാണ് പിതാവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകമെമ്പാടും തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിൽ അന്ന് വിശുദ്ധ കവാടങ്ങൾ തുറക്കുമെന്ന് തീരുമാനിച്ചിരിക്കുന്നു. കരുണയുടെ ഈ വർഷത്തിൽ പ്രത്യേക ദണ്ഡ വിമോചനങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

തിരുനാളിനുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി, നവംബർ 29- മുതൽ ലോവാസ്ക്യൂസിൽ അമലോൽഭവമാതാവിന്റെ നൊവേന ആരംഭിച്ചു കഴിഞ്ഞു.

ദൈവം മാതാവിനെ ജന്മപാപം കൂടാതെ ഈ ഭൂമിയിൽ ജനിക്കാൻ ഇടയാക്കി എന്നത് ഒരു വിശ്വാസ സത്യമായി കത്തോലിക്ക സഭ അംഗീകരിക്കുന്നു. 1854 ഡിസംബർ 8-ാം തിയതി ഒമ്പതാം പീയൂസ് മാർപാപ്പയാണ് മാതാവിന്റെ അമലോൽഭവം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്.

'Mother of Life, Mother of Mercy' എന്നതാണ് ഈ വർഷത്തെ തീർത്ഥാടനത്തിന്റെ വിഷയമായി തീരുമാനിച്ചിരിക്കുന്നത്.

നവംബർ 29-ാം തിയതി പാരമ്പര്യ നൃത്ത പരിപാടികളോടെയാണ് തിരുനാൾ ആഘോഷങ്ങൾ തുടങ്ങിയത്. ആ സമയത്താണ് ചിലിയിൽ വിശ്വാസികൾ മാതാവിനോടുള്ള പ്രതിജ്ഞ പുതുക്കുന്നത്.

ലോവാസ്ക്യൂസിലെ വൈദികൻ Fr.മാർ സലീനോ ടോറേ തിരുനാൾ ആഘോഷങ്ങൾ വിവരിച്ചു. "ഇങ്ങോട്ടുള്ള തീർത്ഥയാത്ര, നമ്മൾ സ്നേഹിക്കുന്ന, ഒരാളെ കാണാനായിട്ടാണ്." അദ്ദേഹം പറഞ്ഞു.

"ആ കണ്ടുമുട്ടൽ നമുക്ക് പൂർണ്ണ തൃപ്തി നൽകുന്നു. ഇവിടെ നാം കണ്ടുമുട്ടുന്നത് അമലോൽഭവയായ മാതാവിനെയാണ്, ദൈവപുത്രന്റെ അമ്മയെയാണ്."

"എളിമയോടെ, വിശ്വാസത്തോടെ, മാതാവിനെ സമീപിച്ചാൽ സാന്ത്വനം ഉറപ്പാണ്." അദ്ദേഹം പറയുന്നു.

"ഈ വർഷത്തെ തിരുനാളിന്റെ പ്രത്യേക ആകർഷണം, വാൽപ്പറ് സ്വയിലെ മെത്രാൻ, ഗോൺസാലോസ് സ്റ്റാർട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയാണ്. അദ്ദേഹം മാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം നയിക്കുകയുംനമ്മുടെ പള്ളിയിലെ വിശുദ്ധ കവാടം തുറക്കുകയും ചെയ്യും" Fr.മാർ സലീനോ ടോറേ പറഞ്ഞു.