India - 2024

കേരള ലേബര്‍ മൂവ്‌മെന്റ് മെയ്ദിനാചരണം പറവൂരില്‍

സ്വന്തം ലേഖകന്‍ 29-04-2017 - Saturday

കൊച്ചി: കെ. സി. ബി. സി യുടെ തൊഴില്‍ കമ്മീഷനു കീഴില്‍ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുവരുന്ന കേരള ലേബര്‍ മൂവ്‌മെന്റ് (കെ. എല്‍. എം) എറണാകുളം -അങ്കമാലി അതിരൂപതാ ഘടകത്തിന്റേയും പറവൂര്‍ ഫൊറോനാ സഹൃദയ ഫെഡറേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ പറവൂരില്‍ മെയ്ദിനാചരണം സംഘടിപ്പിക്കുു. ഉച്ചകഴിഞ്ഞ് 3-ന് മുനിസിപ്പല്‍ ടൌണ്‍ഹാള്‍ കോംപ്ലക്‌സില്‍ നിന്നാരംഭിക്കുന്ന മെയ്ദിന സന്ദേശ റാലി പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എസ്. ക്രിസ്പിന്‍ സാം ഫ്‌ളാഗ് ഓഫ് ചെയ്യും.

കച്ചേരിപ്പടി സെന്റ് ജര്‍മ്മയിന്‍സ് ദേവാലയങ്കണത്തില്‍ റാലി എത്തിച്ചേരുമ്പോള്‍ പൊതു സമ്മേളനം ആരംഭിക്കും. എറണാകുളം - അങ്കമാലി അതിരൂപതാ മുന്‍ സഹായ മെത്രാന്‍ മാര്‍ തോമസ് ചക്യത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം അഡ്വ.വി. ഡി സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

കെ.എല്‍.എം സംസ്ഥാന ഡയറക്ടര്‍ ഫാ.ജോര്‍ജ്ജ് നിരപ്പുകാലായില്‍ മെയ്ദിന സന്ദേശം നല്‍കും. കെ.എല്‍.എം ന്റെ നേതൃത്വത്തില്‍ ആരംഭിക്കു നിര്‍മ്മാണ തൊഴിലാളി ഫോറത്തിന്റെ ഉദ്ഘാടനം പറവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ രമേശ് ഡി. കുറുപ്പും, തയ്യല്‍ തൊഴിലാളി ഫോറത്തിന്റെ ഉദ്ഘാടനം കെ.റ്റി.ഡ'്യൂ.എഫ് പ്രസിഡന്റ് ഷെറിന്‍ ബാബൂവും നിര്‍വ്വഹിക്കും. കെ.എല്‍എം അതിരൂപതാ ഡയറക്ടര്‍ ഫാ.പോള്‍ ചെറുപിള്ളി, ഫാ. കുരുവിള മരോ'ിക്കല്‍, എം.വി ലോനപ്പന്‍, ജോസഫ് റ്റി. കുത്ത്, ഷെല്‍ഫി ജോസഫ്, വര്‍ഗ്ഗീസ് പി പി, ഡേവീസ് ആന്റണി, സജീ വി പി, ലിസി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിക്കും.


Related Articles »