India - 2025
കര്‍ണ്ണാടക കാത്തലിക് അസോസിയേഷന് സമ്മേളനം ഇന്ന്
സ്വന്തം ലേഖകന്‍ 17-05-2017 - Wednesday
കൊച്ചി: ബൽത്തങ്ങാടി രൂപതയുടെ ആഭിമുഖ്യത്തിൽ ബൽത്തങ്ങാടിയിൽ കാത്തലിക് അസോസിയേഷൻ റാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും. പൊതുസമ്മേളനത്തിന്റെ ഭാഗമായി അംബേദ്കർ ഭവനിൽനിന്നു റാലി ആരംഭിച്ച് താലൂക്ക് സ്റ്റേഡിയത്തിൽ എത്തിച്ചേരും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ലോറൻസ് മുക്കുഴി അധ്യക്ഷതവഹിക്കും.
സമ്മേളനത്തില്‍ ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, ജസ്റ്റിസ് സിറിയക് ജോസഫ്, മന്ത്രി രാമാനന്ദറായ്, മന്ത്രി പ്രമോദ് മാധവരാജ്, സിറിയക് തോമസ്, ഐവാൻ ഡിസൂസ, വസന്ത ബൻഗേര, നളിൻകുമാർ കാട്ടിൽ, ഓസ്കർ ഫെർണാണ്ടസ്, എംപിജെആർ ലോബോ, കെ.ജി. ബോപായ്, പ്രിയങ്ക മേരി ഫ്രാൻസീസ്, കെ. മത്തായി, കത്തോലിക്കാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ബൽത്തങ്ങാടി രൂപത പ്രസിഡന്റ്, സേവ്യർ പലേരി, രൂപത ഡയറക്ടർ ഫാ. ബിനോയി ജോസഫ് കുര്യാളശേരി തുടങ്ങിയവർ പ്രസംഗിക്കും.