India - 2024
കെസിവൈഎം സംസ്ഥാന സമിതിയുടെ തീരദേശ ക്യാമ്പ് ആരംഭിച്ചു
സ്വന്തം ലേഖകന്‍ 27-05-2017 - Saturday
തൃശൂർ: കെസിവൈഎം സംസ്ഥാന സമിതിയുടെ "മറീന - 2017' തീരദേശ ക്യാമ്പ് കോട്ടപ്പുറത്തും മുനമ്പത്തുമായി ആരംഭിച്ചു. കേരളത്തിലെ 31 രൂപതകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 150 യുവജനങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഇന്നത്തെ സമ്മേളനത്തില്‍ കെ.വി. തോമസ് എംപി വിശിഷ്ടാതിഥിയാകും. എസ്. ശർമ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കോട്ടപ്പുറം രൂപത വികാരി ജനറൽ മോണ്‍. സെബാസ്റ്റ്യൻ ജെക്കോബി അനുഗ്രഹ പ്രഭാഷണം നടത്തും.
തുടർന്നു വിവിധ കലാപരിപാടികൾ അരങ്ങേറും. നാളെ രാവിലെ കോട്ടപ്പുറം കത്തീഡ്രലിലെ ദിവ്യബലിക്കു ശേഷം ക്ലാസും നടക്കും. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില, സംസ്ഥാന ജനറൽ സെക്രട്ടറി പോൾ ജോസ്, രൂപത പ്രസിഡന്റ് അജിത്ത് തങ്കച്ചൻ കാനപ്പിള്ളി, ജനറൽ സെക്രട്ടറി അനീഷ് റാഫേൽ, ഡയറക്ടർ ഫാ. ഡെന്നീസ് അവിട്ടപ്പിള്ളി, ഫാ. മാത്യു തിരുവാലിൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്.