News - 2025

ഹൃദയാഘാതത്തെ തുടര്‍ന്നു വൈദികന്‍ അന്തരിച്ചു: വിടവാങ്ങിയത് ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം

സ്വന്തം ലേഖകന്‍ 07-06-2017 - Wednesday

മാനന്തവാടി: ബത്തേരി മലങ്കര കത്തോലിക്കാ സഭ രൂപതാംഗവും മാനന്തവാടി സെന്റ് തോമസ് മലങ്കര കാത്തലിക് പള്ളി വികാരിയുമായിരിന്ന വൈദികന്‍ ഫാ.ജോണ്‍ മനയില്‍ ഹൃദയാഘാതം (50) മൂലം അന്തരിച്ചു. കണ്ണൂര്‍ ഇരിട്ടി കോളിത്തട്ട് സ്വദേശിയാണ്. ഇന്ന് രാവിലെ വി.കുര്‍ബ്ബാനയ്ക്ക് ശേഷം നെഞ്ചു വേദന അനുഭവപ്പെട്ട അച്ചനെ ഉടന്‍ തന്നെ വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരിന്നു.

നിലമ്പൂര്‍ എരമമുണ്ടി പള്ളിയിലെ വികാരി ആയി സേവനമനുഷ്ഠിച്ചതിന് ശേഷം മാനന്തവാടി പള്ളിയില്‍ സേവനം ആരംഭിച്ചിട്ട് രണ്ടാഴ്ച്ച മാത്രമേ ആയിരിന്നുള്ളൂ. പുല്‍പ്പള്ളി, ശശിമല, മാമാങ്കര, മാലോക്കാവ്, എടക്കര തുടങ്ങിയിടങ്ങളില്‍ വികാരിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.


Related Articles »