India - 2024

മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ മൃതസംസ്കാരം ഇന്ന്

സ്വന്തം ലേഖകന്‍ 17-06-2017 - Saturday

കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി​യു​ടെ മൃതസംസ്കാരം ഇ​ന്ന് നടക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കോട്ടയം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന ദി​വ്യ​ബ​ലി​യോ​ടെയാണ് മൃതസംസ്കാര ശുശ്രൂഷകള്‍ ആ​രം​ഭി​ക്കുക. ക​ത്തീ​ഡ്ര​ൽ ദേവാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ക​ല്ല​റ​യിലാണ് വന്ദ്യപിതാവിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ന​ഗ​രി​കാ​ണി​ക്ക​ലി​നെ​ത്തു​ട​ർന്നാണ് മൃതസംസ്കാരം.

തൃ​ശൂ​ർ അ​തി​രൂ​പ​ത മു​ൻ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സൈ​പാ​ക്യം അ​നു​സ്മ​ര​ണ​സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന ശു​ശ്രൂ​ഷ​യി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​വി​ധ സ​ഭ​ക​ളി​ൽ​നി​ന്നു​ള്ള മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും പ​ങ്കെ​ടു​ക്കും.

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, ക്നാ​നാ​യ സു​റി​യാ​നി സ​ഭ ആ​ർ​ച്ച്ബി​ഷ​പ് കു​ര്യാ​ക്കോ​സ് മാ​ർ സേ​വേ​റി​യോ​സ് വ​ലി​യ​ മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ്പു​മാ​രാ​യ ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്, മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, ഡോ. ​സ്റ്റാ​ൻ​ലി റോ​മ​ൻ, തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ്, ഡോ. ​തോ​മ​സ് മേ​നാം​പ​റ​ന്പി​ൽ, മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ്പ​റ​ന്പി​ൽ, മാ​ർ ജോ​സ് പു​ളി​ക്ക​ൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ്, ജോ​സ് കെ. ​മാ​ണി എം​പി, എം​എ​ൽ​എ​മാ​രാ​യ കെ.​എം. മാ​ണി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, പി.​സി. ജോ​ർ​ജ്, കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ സി.​എ. ല​ത, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ഡോ. ​കെ.​സി. ജോ​സ​ഫ്, ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സ് തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.


Related Articles »