India - 2024
നേഴ്സുമാര്‍ക്ക് പിന്തുണയുമായി എസ്എംവൈഎം ദേശീയ സമിതി
സ്വന്തം ലേഖകന്‍ 06-07-2017 - Thursday
കൊച്ചി: സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന എല്ലാ നഴ്സുമാർക്കും അർഹമായ വേതനം നൽകണമെന്നും ക്രൈസ്തവ - ക്രൈസ്തവേതര മാനേജുമെന്റുകൾ നഴ്സുമാരുടെ സേവന - വേതന വ്യവസ്ഥകളിലെ അപാകതകൾ പരിഹരിച്ച് നീതിപൂർവകമായ സ്ഥിതി നടപ്പിൽ വരുത്തണമെന്നും സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം) ദേശീയ സമിതി. ആതുര ശുശ്രൂഷാരംഗത്ത് നീതിപൂർവകമായ സേവനങ്ങൾ ചെയ്യുന്ന ക്രൈസ്തവ മാനേജുമെന്റുകൾക്ക് എല്ലാ സഹായസഹകരണങ്ങളും നൽകാൻ എസ്എംവൈഎം സന്നദ്ധമാണെന്നു ദേശീയ പ്രസിഡന്റ് അരുണ്‍ ഡേവിസ് പറഞ്ഞു.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ദേശീയ സമിതിയോഗത്തിൽ യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ കൈപ്പൻപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ അഖില, വൈസ് പ്രസിഡന്റുമാരായ ബിവിൻ വർഗീസ്, അഞ്ജന ജോസഫ്, ജനറൽ സെക്രട്ടറി വിപിൻ പോൾ, ട്രഷറർ ജോസ്മോൻ ഫ്രാൻസിസ്, കാന്തിവർമ, അഭിലാഷ് അഗസ്റ്റിൻ, വിനോദ് റിച്ചാർഡ്സൻ, ടെൽമാ ജോബി എന്നിവർ പ്രസംഗിച്ചു.