India - 2025
സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലി; രണ്ടാം ദിനത്തില്‍ അവതരിപ്പിക്കുന്ന വിഷയങ്ങള്‍
പ്രവാചകശബ്ദം 23-08-2024 - Friday
പാലാ: സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ രണ്ടാം ദിനമായ ഇന്നു സീറോ മലബാർസഭയിലെ വിശ്വാസപരിശീലന നവീകരണം എന്ന വിഷയത്തിൽ ഫാ. സെബാസ്റ്റ്യൻ ചാലക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഡോ. പി. സി. അനിയൻകുഞ്ഞ്, ഫാ. മാത്യു വാഴയിൽ എന്നിവർ പ്രബന്ധാവതരണം നടത്തും. ഗ്രൂപ്പ് ചർച്ച സംബന്ധിച്ച് അസംബ്ലി കൺവീനർ ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ നിർദേശങ്ങൾ നൽകും.
മലങ്കര ഓർത്തഡോക്‌സ് സിറിയൻ സഭ തലവൻ ബസേലിയോസ് മാർത്തോമ്മ തൃതീയൻ അനുഗ്രഹപ്രഭാഷണം നടത്തും. 3.15ന് സീറോമലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരിക്കുള്ള ആദരവ് സമർപ്പണം നടക്കും. സുവിശേഷപ്രഘോഷണത്തിൽ അല്‌മായരുടെ സജീവ പങ്കാളിത്തം എന്ന വിഷയത്തിൽ പ്രഫ.കെ.എം. ഫ്രാൻസിസ്, റവ.ഡോ. സിബിച്ചൻ ഒറ്റപ്പുരയ്ക്കൽ, ഫാ. ജോമോൻ അയ്യങ്കനാൽ എംഎസ്‌ടി, ഡോ. കൊച്ചുറാണി ജോസഫ് എന്നിവർ പ്രബന്ധാവതരണം നടത്തും.