India - 2024

പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ ഫാ. ജോർജ്ജ് മഠത്തിപറമ്പിൽ

സ്വന്തം ലേഖകന്‍ 01-08-2017 - Tuesday

കൊ​​ച്ചി: സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ൻ, പ​​ബ്ലി​​ക് അ​​ഫ​​യേ​​ഴ്സ് വി​​ഭാ​​ഗം എ​​ന്നി​​വ​​യു​​ടെ സെ​​ക്ര​​ട്ട​​റി​​യും വി​​ദ്യാ​​ഭ്യാ​​സ വി​​ച​​ക്ഷ​​ണ​​നു​​മാ​​യ റ​​വ. ഡോ. ​​ജോ​​ർ​​ജ് മ​​ഠ​​ത്തി​​പ്പ​​റമ്പി​​ലി​​ന്‍റെ പൗ​​രോ​​ഹി​​ത്യ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷം ഈ വരുന്ന ശനിയാഴ്ച (ആഗസ്റ്റ് 5) ന​​ട​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യി​​ലെ ആ​​ല​​പ്പു​​ഴ ത​​ത്തം​​പ​​ള്ളി സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് പ​​ള്ളി​​യി​​ൽ രാ​​വി​​ലെ ഒന്‍പ​​തി​​നു കൃ​​ത​​ജ്ഞ​​താ​​ബ​​ലി​​യോ​​ടെ ആ​​രം​​ഭി​​ക്കും.

ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്നു ന​​ട​​ക്കു​​ന്ന അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്യും. മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. റ​​വ. ഡോ. ​​മ​​ഠ​​ത്തി​​പ്പ​​റ​​മ്പി​​ലി​​ന്‍റെ പു​​തി​​യ ഗ്ര​​ന്ഥം ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ഫ്രാ​​ൻ​​സി​​സ് ക​​ല്ല​​റ​​യ്ക്ക​​ലി​​നു ന​​ൽ​​കി മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് പ്ര​​കാ​​ശ​​നം​​ചെ​​യ്യും. ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, ഡോ. ​​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പൊ​​ഴി​​യി​​ൽ, മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ​​മാ​​രാ​​യ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, ഡോ. ​​ജാ​​ൻ​​സി ജ​​യിം​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.

1967 ഡി​​സം​​ബ​​ർ 18നാണ് ജോ​​ർ​​ജ് മ​​ഠ​​ത്തി​​പ്പ​​റമ്പില്‍ പൗ​​രോ​​ഹി​​ത്യം സ്വീകരിച്ചത്. ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ, പ്രി​​ൻ​​സി​​പ്പ​​ൽ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ്, ഓ​​ൾ ഇ​​ന്ത്യ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ക്രി​​സ്റ്റ്യ​​ൻ ഹ​​യ​​ർ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍റെ (അ​​യാ​​ഷേ) കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള ആ​​ദ്യ​​ത്തെ പ്ര​​സി​​ഡ​​ന്‍റ്, ഇ​​ന്‍റ​​ർ​​ച​​ർ​​ച്ച് കൗ​​ണ്‍സി​​ൽ സെ​​ക്ര​​ട്ട​​റി, കെ​​സി​​ബി​​സി എ​​ഡ്യൂ​​ക്കേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി, യു​​എ​​സി​​ലെ ഇ​​ന്ത്യാ​​ന സ്റ്റേ​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി, കാ​​ത്ത​​ലി​​ക് യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ഫ് അ​​മേ​​രി​​ക്ക, ഫ്ളോ​​റി​​ഡ സെ​​ന്‍റ് തോ​​മ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ പ്ര​​ഫ​​സ​​ർ, ഷി​​ക്കാ​​ഗോ രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ വി​​കാ​​രി ജ​​ന​​റാ​​ൾ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.


Related Articles »