India - 2024

ഫാത്തിമ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകന്‍ 14-08-2017 - Monday

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഫാ​​​ത്തി​​​മ​​​യി​​​ൽ പ​​​രി​​​ശു​​​ദ്ധ ക​​ന്യാ​​മാ​​താ​​വ് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ‍100-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഫാ​​​ത്തി​​​മ സ​​​ന്ദേ​​​ശ​​​യാ​​​ത്ര ലോ​​​ക​ മ​​​ല​​​യാ​​​ളി ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മ​​​ത്തി​​​ൽ ഉദ്ഘാടനം ചെയ്തു. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​മാ​​​യ ഡോ. ​​​സൂ​​​സ​​​പാ​​​ക്യമാണ് ഫാത്തിമ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തത്. ന​​​ന്മ​​​യെ മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ചു തി​​​ന്മ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി പോ​​​രാ​​​ടാ​​​ൻ ജ​​​നം ത​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു.

നാളെ ആരംഭിക്കുന്ന ഫാത്തിമ സന്ദേശയാത്ര 2017 ഒക്‌ടോബര്‍ 28-ന് വല്ലാര്‍പാടം ബസിലിക്കയില്‍ സമാപിക്കും. ആഗസ്റ്റ് 16-ാം തീയതി മാഹി സെന്റ് തെരേസാസ് ദേവാലയത്തില്‍ സന്ദേശയാത്രാ ടീം അംഗങ്ങള്‍ പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ 5 മണിക്ക് എത്തിച്ചേരും. പ്രഥമ ഇടവകാതല സ്വീകരണം തളിപ്പറമ്പില്‍ നടക്കും. തുടര്‍ച്ചയായി 76 ദിവസങ്ങളില്‍ കേരളത്തിലെ മൂന്നു റീത്തുകളിലെ അറുനൂറോളം കത്തോലിക്കാ പള്ളികളില്‍ ഫാത്തിമ സന്ദേശയാത്രാ ടീം തിരുസ്വരൂപവുമായി എത്തിച്ചേരും.

ഇന്നലെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി സം​​​ഗ​​​മ​​​ത്തി​​​ന്‍റെ‍ ര​​​ണ്ടാം​​​ദി​​​ന​​​ത്തി​​​ൽ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു സ​​​ന്ദേ​​​ശം ന​​​ല്കി. വിവിധ രാജ്യങ്ങളില്‍ നിന്നായി പ​​​തി​​​നാ​​​യി​​​രത്തോളം പേ​​​രാ​​​ണു നാ​​​ലു​​​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പങ്കെടുക്കുന്നത്.


Related Articles »