India - 2025

പൗരസ്ത്യ കാനന്‍ നിയമ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം ഇന്ന്

സ്വന്തം ലേഖകന്‍ 27-08-2017 - Sunday

കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ കാനന്‍ നിയമ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്നു നിര്‍വ്വഹിക്കും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അധ്യക്ഷത വഹിക്കും.

ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം (വൈസ് ചാന്‍സലര്‍, പൗരസ്ത്യവിദ്യാപീഠം), റവ. ഡോ. സണ്ണി കൊക്കരവാലയില്‍ എസ്. ജെ. (പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, റോം), റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ (പ്രസിഡന്റ്, പൗരസ്ത്യവിദ്യാപീഠം), റവ. ഡോ. ജോയി അയിനിയാടന്‍ (റെക്ടര്‍, വടവാതൂര്‍ സെമിനാരി), റവ. ഡോ. വര്‍ഗീസ് കോളുതറ സിഎംഐ (ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓറിയന്റല്‍ കാനന്‍ ലോ, ബംഗളൂരു), സിസ്റ്റര്‍ ലിറ്റില്‍ ട്രീസാ (സൂപ്പീരിയര്‍ ജനറല്‍, എസ്എച്ച് കോണ്ഗ്രിയഗേഷന്‍) തുടങ്ങിയവര്‍ പ്രസംഗിക്കും.

സീറോ മലബാര്‍ സഭയിലെ ഭൂരിപക്ഷം മെത്രാന്മാരും വിവിധ സെമിനാരികളില്‍ നിന്നുള്ള റെക്ടര്‍മാരും പൗരസ്ത്യവിദ്യാപീഠത്തോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളും സെമിനാരി വിദ്യാര്‍ത്ഥികളും ദൈവശാസ്ത്രപഠനത്തിലേര്‍പ്പെട്ടിരിക്കുന്ന അല്മായ പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ. ഡോ. ജെയിംസ് തലച്ചല്ലൂര്‍ അറിയിച്ചു.


Related Articles »