News - 2024

ജാഗ്രത പുലർത്തുക! വാതിലിനപ്പുറം സാത്താൻ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്: ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകൻ 05-01-2016 - Tuesday

പുതുവൽസരത്തിലെ ആദ്യ ഞായറാഴ്ച്ച, സെന്റ്‌ പീറ്റേർസ് സ്ക്വയറിൽ എത്തിചേർന്ന തീർത്ഥാടകരോട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. "ജാഗ്രത പുലർത്തുക! വാതിലിനപ്പുറം സത്താൻ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്.! "

ഈ വർഷത്തെ ആദ്യ ഞായറാഴ്ച്ച വിശ്വാസികളെ അഭിമുഖീകരിച്ച പിതാവ്, അന്നത്തെ സുവിശേഷ ഭാഗമായ, വിശുദ്ധ യോഹന്നാന്റെ ഒന്നാം അദ്ധ്യായത്തിലെ ഒരു വാചകം ഉദ്ധരിച്ചു കൊണ്ടാണ് സംസാരിച്ചത്.

"വചനം ... മാംസമായി... നമ്മുടെയിടയിൽ വസിച്ചു."

തിന്മ എന്ന നിഗൂഢ രഹസ്യം നമ്മുടെ ജീവിതത്തിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചുകൊണ്ടിരിക്കും. തിന്മയുടെ ശ്രമം വിജയിക്കാതിരിക്കാൻ നാം ജാഗ്രത പുലർത്തണം.

ഉൽപ്പത്തി പുസ്തകത്തിൽ വളരെ ലളിതമായ ഭാഷയിൽ പറയുന്നുണ്ട്: "തിന്മ വാതിലിന് പുറത്തു തന്നെയുണ്ട്. തിന്മയെ അകത്ത് പ്രവേശിപ്പിക്കുന്നവർക്ക്, ഹാ കഷ്ടം! തിന്മ അകത്തു കടന്നാൽ, മറ്റുള്ളവരെല്ലാം പുറത്തു പോകും."

അതിന് പകരം നമുക്ക് , യേശുവിനായി, നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറന്നിടാം - അതുവഴി നാം ദൈവജനമായി മാറട്ടെ !''

"ദൈവത്തിനു വേണ്ടി, യേശുവിനു വേണ്ടി, നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറക്കുന്നതോടെ, നാം സ്നേഹത്തിൽ, കരുണയിൽ വളരാൻ തുടങ്ങുന്നു. ഈ വർഷത്തിൽ, കരുണയുടെ ഈ വർഷത്തിൽ, സുവിശേഷ വചനങ്ങൾ നമ്മുടെ ജീവിതത്തിൽ അങ്ങേയറ്റം സാർത്ഥകമായി തീരട്ടെ.'' പിതാവ്. ആശംസിച്ചു.

'സുവിശേഷത്തോട് കൂടുതൽ അടുക്കാനും, വചനങ്ങളെ പറ്റി ധ്യാനിക്കാനും പിതാവ് വിശ്വാസികളെ ഉപദേശിച്ചു. നമ്മുടെ ദൈനംദിന ജീവിതത്തിൽ യേശുവിനെ ഉൾപ്പെടുത്തുമ്പോൾ മാത്രമേ, യേശുവിനെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ നമുക്ക് കഴിയൂ.

ജ്ഞാനസ്നാനപ്പെട്ട ഓരോരുത്തരുടെയും കടമയാണത്. സന്തോഷമാണത്.

"അതിനെല്ലാം പ്രാപ്തരാകാനായി നമുക്ക് ദൈവത്തെ അറിയാം, ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ നാഥനായി പ്രതിഷ്ഠിക്കാം. ദൈവം നമ്മെ തിന്മയിൽ നിന്നും രക്ഷിച്ചു കൊള്ളും!" പിതാവ് സന്ദേശം ഉപസംഹരിച്ചുകൊണ്ട് പറഞ്ഞു.