News - 2025
ജുഡീഷ്യല്‍ നോമിനിയുടെ കത്തോലിക്കാ വിശ്വാസത്തെ ചോദ്യംചെയ്തു ഡെമോക്രാറ്റിക് സെനറ്റര്‍
സ്വന്തം ലേഖകന്‍ 09-09-2017 - Saturday
വാഷിംഗ്‌ടണ്‍, ഡി.സി: അമേരിക്കന്‍ സര്‍ക്ക്യൂട്ട് അപ്പീല്‍ കൊടതിയിലേക്കുള്ള ട്രംപിന്റെ നോമിനികളിലൊരാളായ ആമി കോണി ബാരെറ്റിന്റെ കത്തോലിക്ക വിശ്വാസത്തെ ചോദ്യംചെയ്തു ഡെമോക്രാറ്റിക് സെനറ്റര്‍ ഡിയാന്നെ ഫെയിന്‍സ്റ്റെയിന്‍. ഇക്കഴിഞ്ഞ ബുധനാഴ്ച ഒരു വിചാരണക്കിടയിലാണ് ഫെയിന്‍സ്റ്റെയിന്‍ ഭരണഘടനാപരമായ പരിമിതികള്‍ പോലും വകവെക്കാതെ ബാരെറ്റിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ വാക്കുകള്‍കൊണ്ട് ആക്രമിച്ചത്.
ബാരെറ്റ് വാദിക്കുമ്പോള്‍ അവളുടെ ഉള്ളിലുള്ള ശക്തമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളിലാണ് ഒരാള്‍ എത്തിച്ചേരുക എന്നായിരുന്നു ഫെയിന്‍സ്റ്റെയിനിന്റെ വിമര്‍ശനത്തിന്റെ സാരാംശം. ബാരെറ്റിന്റെ കത്തോലിക്കാ വിശ്വാസത്തില്‍ തനിക്ക് ഉത്‌കണ്‌ഠയുണ്ടെന്ന് വരെ അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ വിശ്വാസിയായ ബാരെറ്റ് നോട്രെ ഡേയിം ലോ സ്കൂളിലെ പ്രൊഫസ്സര്‍ കൂടിയാണ്. ചില കേസുകളില്‍ വധശിക്ഷയെ എതിര്‍ക്കുന്ന കത്തോലിക്കാ ജഡ്ജിമാര്‍ക്ക് വേണ്ടിയുള്ള ‘എത്തിക്കല്‍ ഡിലെമ്മാസ്’ എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവ് കൂടിയാണ് ബാരെറ്റ്. മറ്റൊരു ഡെമോക്രാറ്റിക് സെനറ്ററായ ഡിക്ക് ഡര്‍ബിനും ബാരെറ്റിന്റെ വിശ്വാസത്തെ ചോദ്യംചെയ്യുന്നതില്‍ പങ്കുചേര്‍ന്നു. ഒരു ലേഖനത്തില്‍ ‘ഓര്‍ത്തഡോക്സ് കത്തോലിക്ക’ എന്നെഴുതിയതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. 'നിങ്ങള്‍ എന്റെ വിശ്വാസത്തെക്കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍, ഞാന്‍ വിശ്വസ്തയായ ഒരു കത്തോലിക്കയാണ്' എന്നായിരുന്നു ഡര്‍ബിനുള്ള ബാരെറ്റിന്റെ മറുപടി.
കത്തോലിക്ക വിശ്വാസികള്‍ക്കെതിരായ നീക്കങ്ങള്‍ ഇപ്പോഴും അമേരിക്കയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ഡിയാന്നെ ഫെയിന്‍സ്റ്റെയിന്റെ പരമാര്‍ശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബാരെറ്റിനെതിരായ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പലകോണുകളില്‍ നിന്നും ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു മുസ്ലീം നോമിനിയെ ഇത്തരത്തില്‍ ചോദ്യം ചെയ്യുമോ എന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.