India

ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയുടെ സീറോമലബാര്‍ ഏരിയ സമ്മേളനം 16ന്

സ്വന്തം ലേഖകന്‍ 13-09-2017 - Wednesday

അങ്കമാലി : ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ 150 വര്‍ഷം മുന്‍പ് അല്മായര്‍ക്കു വേണ്ടി സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ സീറോ മലബാര്‍ ഏരിയ സമ്മേളനം 16ന് നടക്കും. അങ്കമാലി സെന്റ് ഹോര്‍മിസ് ദേവാലയത്തില്‍ (കിഴക്കേപള്ളി) നടക്കുന്ന ചടങ്ങ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 13 സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

സീറോ മലബാര്‍ ഘടകത്തിന്റെ ഉപയോഗത്തിനായി തയാറാക്കിയ അനുഷ്ഠാന കര്‍മത്തിനു വേണ്ടിയുള്ള പരിഷ്‌കരിച്ച പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ നടക്കും. പുസ്തക പ്രകാശനത്തോടനുബന്ധമായിട്ടുള്ള പഠന ശിബിരം ഫാ. ജോസ് പോന്നോര്‍ കപ്പൂച്ചിന്‍ നിര്‍വഹിക്കും. തുടര്‍ന്നുള്ള പൊതുസമ്മേളനത്തില്‍ ബസിലിക്ക റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഒലിവര്‍ ഫെര്‍ണാണ്ടോ, ജോര്‍ജ് പറമ്പത്ത്, വര്‍ഗീസ് കളപ്പറമ്പത്ത്, സാബു കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും.


Related Articles »