India - 2024

ആഗോള ക്‌നാനായ യുവജന സംഗമം സമാപിച്ചു

സ്വന്തം ലേഖകന്‍ 01-10-2017 - Sunday

രാജപുരം: രണ്ടു ദിവസങ്ങളിലായി രാജപുരത്തു നടന്ന ആഗോള ക്‌നാനായ യുവജന സംഗമം ഐക്യം 2017സമാപിച്ചു. രാജപുരം ഹോളി ഫാമിലി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന സംഗമത്തിന്റെ സമാപന സമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കുടിയേറ്റ ജനതയുടെ വേദനകളും ദുഃഖങ്ങളും ദുരിതങ്ങളുമാണ് ഇന്നു നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്കു കാരണമെന്നും അവര്‍ കാട്ടിത്തന്ന വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും അധ്വാനത്തിന്റെയും നല്ല മാതൃകകള്‍ വരുംതലമുറയ്ക്കു പകര്‍ന്നു നല്‍കുന്‌പോഴാണ് നമ്മുടെ ജീവിതം ധന്യമാകുന്നതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിംഗ് ചെയര്‍മാന്‍ ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജോബിന്‍ ഏബ്രഹാം ഇലക്കാട്ട് അധ്യക്ഷത വഹിച്ചു. ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം പറന്‌പേട്ട്, കെസിസി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, കെസിഡബ്ല്യുഎ മലബാര്‍ റീജണ്‍ പ്രസിഡന്റ് മൗലി തോമസ് ആരോംകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

കെസിവൈഎല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത് സ്വാഗതവും മലബാര്‍ റീജണ്‍ കെസിവൈഎല്‍ ചാപ്ലയിന്‍ ഫാ. ബിന്‍സ് ചേത്തലില്‍ നന്ദിയും പറഞ്ഞു. തലശേരി അതിരൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍.ജോസഫ് പാംപ്ലാനി, ഫ്രാന്‍സിസ് പെരേര എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പാനല്‍ ചര്‍ച്ചയ്ക്ക് ഫാ. ജോയി കറുകപ്പറന്പില്‍, പ്രഫ. ഷീല സ്റ്റീഫന്‍, ഷിനോ കുന്നപ്പള്ളി, സിസ്റ്റര്‍ ആന്‍ ജോസ് എസ്വിഎം എന്നിവര്‍ നേതൃത്വം നല്‍കി. ഫാ. ബെന്നി ചേരിയില്‍ മോഡറേറ്ററായിരുന്നു.

വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് യുവജന സംഗമം ഉദ്ഘാടനം ചെയ്തു. കെസിവൈഎല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് മെല്‍ബിന്‍ തോമസ് പുളിയംതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് രൂപത മെത്രാന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. മാര്‍ ജോസഫ് പണ്ടാരശേരില്‍ ആമുഖപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഐസിവൈഎം പ്രസിഡന്റ് സിജോ അന്പാട്ട്, കെസിസി മലബാര്‍ റീജണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »