India - 2024
ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ആരംഭം
സ്വന്തം ലേഖകന്‍ 21-11-2018 - Wednesday
കല്ലറ: കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കല്ലറ സെന്റ് തോമസ് പഴയപള്ളിയില്‍ തുടക്കമായി. വിശ്വാസ പൈതൃത റാലി കല്ലറ കുരിശുപള്ളി കവലയില്‍ കൈപ്പുഴ ഫൊറോന വികാരി ഫാ. മാത്യു കുഴിപ്പിള്ളില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. യുവജനങ്ങളും വൈദികരും സമര്‍പ്പിതരും അല്മായരും അടക്കം ആയിരങ്ങളാണ് റാലിയില്‍ പങ്കുചേര്‍ന്നത്. 50 ബലൂണുകള്‍ ആകാശത്തേക്ക് പറത്തി സുവര്‍ണ ജൂബിലി വര്‍ഷത്തെ സ്വാഗതം ചെയ്ത് ജൂബിലി സന്ദേശം കൈമാറി.
തുടര്‍ന്ന് പൊതുസമ്മേളനം കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിവൈഎല്‍ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, ഗായിക ആന്‍ ആമി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജൂബിലി ലോഗോ പ്രകാശനം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ജൂബിലി ഗാനപ്രകാശനം മോന്‍സ് ജോസഫ് എംഎല്‍എയും ആപ്തവാക്യപ്രകാശനം മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. അബ്രാഹം മണ്ണിലും നിര്‍വഹിച്ചു.
കെസിവൈഎല്‍ അതിരൂപതാ ചാപ്ലെയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ബിബിന്‍ കണ്ടോത്ത്, ഫാ. സിറിയക് മറ്റത്തില്‍, സിസ്റ്റര്‍ ലേഖ എസ്‌ജെസി, യൂണിറ്റ് ചാപ്ലെയിന്‍ ഫാ. സാബു മാലിത്തുരുത്തേല്‍, സ്റ്റീഫന്‍ ജോര്‍ജ്,ജോമി കൈപ്പാറേട്ട്, അഭിലാഷ് മറ്റത്തിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.