Events - 2024

'ഹോളിവീൻ' യേശുവിനായി ഒരു വിശുദ്ധ മാമാങ്കം: നവസുവിശേഷവത്ക്കരണത്തിനായി സെഹിയോൻ യൂറോപ്പിന്റെ പുതിയ തുടക്കം നാളെ

സ്വന്തം ലേഖകന്‍ 13-10-2017 - Friday

ബർമിങ്ഹാം: നാളെയുടെ വാഗ്‌ദാനമായ കുട്ടികളിലൂടെ യൂറോപ്യൻ നവസുവിശേഷവത്കരണത്തിനായി റവ. ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പിന്റെ പുതിയ തുടക്കം "ഹോളിവീൻ" ആഘോഷങ്ങൾക്ക് നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ തുടക്കമാകും.

യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുത്ഥാരണത്തിനായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് ഈവരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ഹോളിവീൻ ആഘോഷങ്ങൾക്ക് സെഹിയോൻ യൂറോപ്പ് മിനിസ്‌ട്രി യൂറോപ്പിൽ ആദ്യമായി തുടക്കം കുറിക്കുന്നു.

പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ നാളെ 14/10/17 ന് രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിലേക്ക് എത്തിച്ചേരണമെന്ന് കുട്ടികളോടും മാതാപിതാക്കളോടും സെഹിയോൻ യൂറോപ്പിനുവേണ്ടി പ്രാർത്ഥനയോടെ ഫാ.സോജി ഓലിക്കൽ അഭ്യർത്ഥിക്കുന്നു.

അഡ്രസ്സ്‌:

KELVIN WAY
WEST BROMWICH
BIRMINGHAM
B70 7JW

കൂടുതൽ വിവരങ്ങൾക്ക്:
തോമസ് 07877 508926.


Related Articles »