India - 2024

കാഞ്ഞൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 25 മുതല്‍: 500 വൃക്കരോഗികള്‍ക്ക് സഹായം നല്‍കും

സ്വന്തം ലേഖകന്‍ 01-11-2017 - Wednesday

കാഞ്ഞൂര്‍: പതിനെട്ടാമത് കാഞ്ഞൂര്‍ ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 25 മുതല്‍ 29 വരെ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. മുരിങ്ങൂര്‍ ഡിവൈന്‍ ഗുഡ്‌നെസ് ടീമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കണ്‍വെന്‍ഷന്റെ ഭാഗമായി കിഡ്‌നി, കാന്‍സര്‍, ഹൃദ്രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കിയിരുന്നു. ഈ വര്‍ഷം 500 പേര്‍ക്ക് ഡയാലിസ് നടത്തുന്നതിനുള്ള സഹായം നല്‍കുമെന്ന് കാഞ്ഞൂര്‍ ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍ പറഞ്ഞു.

അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ആപ്തവാക്യം. ഫാ. മാത്യു നായ്ക്കംപറന്പില്‍, ഫാ. മാത്യു ഇലവുങ്കല്‍, ഫാ.അഗസ്റ്റിന്‍ വല്ലൂരാന്‍, ഫാ. മാത്യു തടത്തില്‍, ഫാ. പോള്‍ പുതുവ എന്നിവര്‍ നേതൃത്വം നല്‍കും. കണ്‍വന്‍ഷനു ഒരുക്കമായുള്ള ജപമാല പ്രാര്‍ത്ഥനക്ക് ഇന്ന് കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാകും. ദിവസവും വൈകുന്നേരം ഏഴു മുതല്‍ എട്ടു വരെയാണ് പ്രാര്‍ത്ഥന.


Related Articles »