India - 2024

അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം ഇന്ന് മുതല്‍ ZOOM-ല്‍

പ്രവാചകശബ്ദം 08-03-2024 - Friday

കെ‌സി‌ബി‌സി ബൈബിള്‍ കമ്മീഷന്റെ കീഴില്‍ ഡിവൈൻ മേഴ്സി വചന ഫാമിലി കൂട്ടായ്മ ZOOM-ല്‍ ഒരുക്കുന്ന പതിനേഴാമത് അഖണ്ഡ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം ഇന്നു ആരംഭിക്കും. ഉത്പത്തി പുസ്തകം മുതല്‍ വെളിപാടു വരെ രാവും പകലും തുടര്‍ച്ചയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശുദ്ധ ഗ്രന്ഥം പാരായണം ചെയ്തുക്കൊണ്ടുള്ള ശുശ്രൂഷ ഇന്നു രാത്രി 8 മണിക്ക് ആരംഭിക്കും. താലന്ത് മാഗസിന്റെ ചീഫ് എഡിറ്റര്‍ ഫാ. ടോണി കോഴിമണ്ണില്‍ പങ്കുവെയ്ക്കുന്ന വചനസന്ദേശത്തോടെയാണ് അഖണ്ഡ ബൈബിള്‍ പാരായണത്തിന് ഇന്നു ആരംഭമാകുക. പന്ത്രണ്ടാം തീയതി ചൊവ്വാഴ്ച ബൈബിള്‍ പാരായണം സമാപിക്കും.

Zoom Meeting ID: 4760452605

Passcode: 492398


Related Articles »