News - 2024

നൈജീരിയായില്‍ കന്യാസ്ത്രീകളെ തട്ടിക്കൊണ്ട് പോയി

സ്വന്തം ലേഖകന്‍ 13-11-2017 - Monday

അബൂജ: നൈജീരിയൻ തലസ്ഥാനമായ അബൂജയിലേക്ക് വരികയായിരുന്ന സന്യാസിനികളെയും ഡ്രൈവറേയും അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി. പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള കരുണയുടെ പുത്രിമാർ സഭാംഗങ്ങളായ മദർ സുപ്പീരിയർ സിസ്റ്റര്‍ ഏഞ്ചലീൻ ഉമ്മേസുരികേ, സി.അമാബിലിസ് ഒണോഹ, സി.കേറ്റ് ന്യൂവേക്ക് എന്നിവരെയും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറെയുമാണ് തട്ടിക്കൊണ്ട് പോയത്. സാന്‍ ബെര്‍ണാര്‍ഡിനോ രൂപതയുടെ വികാര്‍ ജനറല്‍ മോണ്‍. ജെറാര്‍ഡ് ലോപ്പെസാണ് അലേറ്റിയ എന്ന കത്തോലിക്ക മാധ്യമത്തിന് തട്ടിക്കൊണ്ട് പോകല്‍ നടന്നതിനെ പറ്റി വിവരങ്ങള്‍ നല്‍കിയത്.

കാണാതായ കന്യാസ്ത്രീകള്‍ സാന്‍ ബെര്‍ണാര്‍ഡിനോ രൂപതയുടെ കീഴിലാണ് ശുശ്രൂഷ ചെയ്തിരിന്നത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ ഏതു സംഘടനയാണെന്നു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ക്രൈസ്തവരെ ബന്ദികളാക്കി മോചനദ്രവ്യം ആവശ്യപ്പെടാനുള്ള നീക്കമാണെന്നാണ് പ്രഥമ നിഗമനം. സന്യസ്ഥരുടെ തിരോധാനത്തെ തുടർന്ന് നൈജീരിയായില്‍ പ്രാർത്ഥനകൾ ആരംഭിച്ചു.

സുരക്ഷിതമായി അവർ ഉടനെ തിരിച്ചെത്തുന്നതിന് വിശുദ്ധ ബലിയിൽ നിയോഗം വച്ച് പ്രാർത്ഥിക്കണമെന്ന് 'കരുണയുടെ പുത്രിമാർ' സഭാംഗമായ സിസ്റ്റര്‍ ഷിമേക അഭ്യർത്ഥിച്ചു. ദൈവിക ഇടപെടൽ വഴി മോചനം ഉടൻ ലഭ്യമാകട്ടെ എന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. കാരുണ്യത്തിന്റെ പ്രതിരൂപമായി പ്രവർത്തിക്കുന്ന 'ഡോറ്റേഴ്സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്സി' സമൂഹം ദരിദ്രരെയും അവശരെയും സഹായിക്കാൻ സദാ സന്നിഹിതരാണ്. സമാധാനത്തിന്റെ ദൂതുയി നൈജീരിയായിലും മറ്റ് അനേകം രാജ്യങ്ങളിലും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


Related Articles »