News - 2024

'ഐ ലവ് ഇന്ത്യ': ഭാരതത്തോടുള്ള സ്നേഹം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 28-11-2017 - Tuesday

യാംഗൂണ്‍: മ്യാന്മാര്‍ യാത്രയ്ക്കിടെ ഭാരതത്തോടുള്ള സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. വത്തിക്കാനില്‍ നിന്നു മ്യാന്മറിലേക്കുള്ള അലിറ്റാലിയയുടെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിലുള്ള യാത്രാ മധ്യേ 'ഐ ലവ് ഇന്ത്യ' (ഇന്ത്യയെ സ്‌നേഹിക്കുന്നു) എന്നാണ് പാപ്പ പറഞ്ഞത്. പാ​​​പ്പ​​​യു​​​ടെ വാ​​​ക്കു​​​ക​​​ളി​​​ല്‍ ദ​​​ക്ഷി​​​ണേ​​​ഷ്യ​​​യി​​​ലേ​​​ക്കു​​​ള്ള ത​​​ന്‍റെ യാ​​​ത്ര​​​യി​​​ല്‍ ഇ​​​ന്ത്യ ഉ​​​ള്‍പ്പെ​​​ടാ​​​തെ പോ​​​യ​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ള്‍ പ്രകടമായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്.

തലസ്ഥാനമായ ന്യൂഡല്‍ഹിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വരാണസിക്കും, ലക്‌നോ, കൊല്‍ക്കത്ത എന്നീ നഗരങ്ങളുടെ നേരേ മുകളിലൂടെയായിരുന്നു പാപ്പയുടെ യാത്ര. മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തോട് നരേന്ദ്രമോദി സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം കാട്ടിയില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിച്ചുവെന്ന് പാപ്പയോടൊപ്പം ഉണ്ടായിരിന്ന മാധ്യമ സംഘത്തിലെ ജര്‍മ്മന്‍ പ്രതിനിധി റോളണ്ട് പറഞ്ഞു.

ഭാരതം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം പാപ്പ നേരത്തെ പ്രകടിപ്പിച്ചിരിന്നു. പക്ഷേ വിഷയത്തില്‍ പ്രധാനമന്ത്രിക്കും മാര്‍പാപ്പാക്കും യോജിക്കുന്ന സമയം ക്രമീകരിക്കുവാന്‍ കഴിയുന്നില്ലായെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വാദിക്കുന്നത്. ജോര്‍ജിയയിലേയും അസര്‍ബൈജാനിലേയും തന്റെ അപ്പസ്‌ത്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം റോമിലേക്ക് മടങ്ങുമ്പോഴാണ് ഭാരതം സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം ആദ്യമായി പാപ്പ പ്രകടിപ്പിച്ചത്. പിന്നീട് ഒരു ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ഇന്ത്യാ, ബംഗ്‌ളാദേശ് സന്ദര്‍ശനത്തെക്കുറിച്ച് പാപ്പ പറഞ്ഞിരുന്നു.

അതേസമയം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണില്‍ നിന്ന് തലസ്ഥാനമായ നായിപ്പിഡോയിലേക്ക് പാപ്പയും സംഘവും പുറപ്പെടും. തുടര്‍ന്നു മൂന്നു മണിയോട് കൂടെ നായിപ്പിഡോയില്‍ എത്തിച്ചേരുന്ന പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണ നല്‍കും. ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിലും പാപ്പയ്ക്ക് ഔപചാരിക സ്വീകരണം നല്‍കും. തുടര്‍ന്നു പ്രസിഡന്റ് ഹിതിന്‍ കയാവു, സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂകി തുടങ്ങിയവരുമായി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തും. വൈകീട്ട് 5 മണിക്ക് ശേഷം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദേശം നല്‍കും. സര്‍ക്കാരിലെ ഉന്നതര്‍, പൗരപ്രമുഖര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. ശേഷം പാപ്പ യാംഗൂണിലേക്ക് മടങ്ങും.


Related Articles »