India - 2024

വിശുദ്ധ കുര്‍ബാന മദ്ധ്യേ മൂന്നുപേരുടെ നാമം സ്മരിക്കാന്‍ യാക്കോബായ സഭയില്‍ അനുമതി

സ്വന്തം ലേഖകന്‍ 11-12-2017 - Monday

കോട്ടയം: ശക്രള്ള മാര്‍ ബസേലിയോസ് മഫ്രിയാന, യൂയാക്കീം മാര്‍ കൂറിലോസ് ബാവ, പൗലോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നീ മൂന്നുപേരുടെ നാമം യാക്കോബായ സുറിയാനി സഭയുടെ വിശുദ്ധ കുര്‍ബാന മധ്യേയുള്ള തുബ്ദേനില്‍ സ്മരിക്കാന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു. പ്രഖ്യാപനം 15നു കോട്ടയം പാണംപടി മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ നടക്കുന്ന പൗലോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ നൂറാം ചരമദിനാചരണത്തോടനുബന്ധിച്ച് നടക്കും.

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാക്കോബായ സഭ പ്രാദേശിക സുന്നഹദോസിന്റെ അപേക്ഷപ്രകാരമാണ് കല്പന പുറപ്പെടുവിച്ചത്. 2008ലെ ശ്ലൈഹിക സന്ദര്‍ശന വേളയില്‍ ഈ മൂന്നു മെത്രാപ്പോലീത്തന്മാരെയും പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.


Related Articles »