News - 2025

ജന്മദിനത്തില്‍ പരിശുദ്ധ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് യുവരാജ് സിംഗ്

സ്വന്തം ലേഖകന്‍ 12-12-2017 - Tuesday

ചണ്ഡീഗഢ്: തന്റെ ജന്മദിനത്തില്‍ പരിശുദ്ധ പരിശുദ്ധ അമ്മയുടെ രൂപത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചുകൊണ്ട് പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. വൈകീട്ട് 5.30നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തോടൊപ്പം പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെയെന്നും സന്തോഷവും സമാധാനവും സ്നേഹവും വ്യാപിപ്പിക്കണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

മുപ്പത്തിയാറാം ജന്മദിനത്തില്‍ ദൈവമാതാവിന്റെ രൂപത്തിന് മുന്നിൽ കൂപ്പു കരങ്ങളുമായാണ് സിഖ് മതവിശ്വാസിയായ യുവരാജ് നിൽക്കുന്നത്. ജന്‍മദിനാശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദിയും അദ്ദേഹം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എഴുനൂറിലധികം പേര്‍ ഈ ചിത്രം ഇതിനോടകം ഷെയര്‍ ചെയ്തു കഴിഞ്ഞു.

നേരത്തെ അർബുദ രോഗം ബാധിച്ച് യുവരാജ് സിംഗ് മാസങ്ങളോളം ചികിത്സയിലായിരിന്നു. രോഗബാധിതനായ ശേഷം യു വി കാന്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന അദ്ദേഹം സ്ഥാപിച്ചിരിന്നു.


Related Articles »