India

കേരള സഭ നാളെ മദ്യവിരുദ്ധ ഞായറായി ആചരിക്കും

സ്വന്തം ലേഖകന്‍ 17-02-2018 - Saturday

കൊച്ചി: കെസിബിസിയുടെ ആഭിമുഖ്യത്തില്‍ നാളെ മദ്യവിരുദ്ധ ഞായറായി ആചരിക്കും. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ. ആര്‍. ക്രിസ്തുദാസ് എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ സര്‍ക്കുലര്‍ സീറോ മലബാര്‍, മലങ്കര, ലത്തീന്‍ റീത്തുകളിലെ എല്ലാ ദേവാലയങ്ങളിലും നാളെ ദിവ്യബലി മധ്യേ വായിക്കും. മദ്യവിരുദ്ധസംസ്‌കാരത്തിനു കൂടുതല്‍ പ്രചാരം നല്‍കുന്നതിനാണു മദ്യവിരുദ്ധ ഞായര്‍ ആചരണം നടത്തുന്നതെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറി ചാര്‍ളി പോള്‍ പറഞ്ഞു.


Related Articles »