India - 2025

മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകത്തിന് വിശ്വാസസമൂഹം ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍ 05-04-2018 - Thursday

സാഗര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകത്തിന് വിശ്വാസസമൂഹം ഒരുങ്ങുന്നു. 17നു രാവിലെ 9.30നു സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലില്‍ മെത്രാഭിഷേക ശുശ്രൂഷകള്‍ ആരംഭിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.

ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ സഹകാര്‍മികരാകും. ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് വിരമിച്ചതിനെത്തുടര്‍ന്നാണു മാര്‍ അത്തിക്കളം സാഗര്‍ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. നിരവധി മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസികളും മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കെടുക്കും.


Related Articles »