India - 2024

സുറിയാനി ഭാഷാപഠന ശിബിരം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍

സ്വന്തം ലേഖകന്‍ 13-04-2018 - Friday

കൊച്ചി: സീറോ മലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സുറിയാനി ഭാഷാ പഠനശിബിരം സംഘടിപ്പിക്കും. 23 മുതല്‍ 28 വരെയുള്ള ശിബിരം മാര്‍ വാലാഹ് സിറിയക് അക്കാദമിയാണ് നേതൃത്വം നല്‍കുക. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപന ദിവസം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിതരണംചെയ്യും.

കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. സുറിയാനി വായിക്കാനും ഗീതങ്ങള്‍ ആലപിക്കാനുമുള്ള പരിശീലനം ലക്ഷ്യം വച്ചുള്ളതാണു പഠനശിബിരമെന്നു മാര്‍ വാലാഹ് സിറിയക് അക്കാദമി ഡയറക്ടര്‍ റവ.ഡോ.പീറ്റര്‍ കണ്ണന്പുഴ അറിയിച്ചു. ശിബിരത്തില്‍ വൈദികര്‍, സമര്‍പ്പിതര്‍, ബ്രദര്‍മാര്‍, അല്മായര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കു പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842425727, 9497324768, 944657 8800.


Related Articles »