News - 2025

നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു

സ്വന്തം ലേഖകന്‍ 19-04-2018 - Thursday

ന്യൂഡല്‍ഹി: നാഗ്പൂര്‍ രൂപത ആര്‍ച്ച്ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു. എഴുപത്തിരണ്ട് വയസ്സായിരിന്നു. ഇന്നു പുലര്‍ച്ചെ 5.00ന് ഡല്‍ഹി്യിലെ സിബിസിഐ സെന്ററില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ചെ നാലിന് ഡ്രൈവര്‍ വന്നു വിളിച്ചപ്പോള്‍ മുറിയുടെ വാതില്‍ തുറന്നിരുന്നില്ല. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഹൃദയാഘാതം മൂലം നിര്യാണം സംഭവിച്ചതായി മനസിലാക്കിയത്.

1943 ജൂണ്‍ 5നു കോട്ടയം ജില്ലയിലെ കുറുപ്പന്തറയിലാണ് അദ്ദേഹം ജനിച്ചത്. 1969ല്‍ വൈദികനായി അഭിഷിക്തനായി. 1977ല്‍ മധ്യപ്രദേശിലെ ഖണ്ഡ്വ രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെട്ടു. 1998 മുതല്‍ നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സേവനം ചെയ്തു വരികയായിരിന്നു. 1986ല്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാാരുടെ സമിതി രൂപീകൃതമായശേഷമുള്ള നൂറാമത്തെ മെത്രനായിരുന്നു ഏബ്രാഹം വിരുത്തകുളങ്ങര. മൃതദേഹം വൈകാതെ നാഗ്പ്പൂരില്‍ എത്തിക്കും.




Related Articles »