India - 2024

ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്‍ കാരുണ്യത്തിന്റെ മാലാഖ: മാര്‍ ജേക്കബ് മുരിക്കന്‍

സ്വന്തം ലേഖകന്‍ 21-05-2018 - Monday

പാലാ: ഈശോയുടെ തിരുഹൃദയത്തില്‍ ഉദിച്ച കാരുണ്യത്തിന്റെ മാലാഖയാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെന്ന് പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ധന്യന്‍ മത്തായി അച്ചന്റെ 83ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പാലാ എസ് എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

അശരണരുടെയും രോഗികളുടെയും ആലംബഹീനരുടെയും ഇടയില്‍ ദൈവത്തിന്റെ മാലാഖയായി ഇവരുടെ ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ വലിയ മഴ പെയ്യിച്ച ധന്യാത്മാവാണ് കദളിക്കാട്ടിലച്ചനെന്നും മാര്‍ മുരിക്കന്‍ പറഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് റവ.ഡോ. കുര്യന്‍ മറ്റം പ്രഭാഷണം നടത്തും. മൂന്നിന് ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.


Related Articles »